May 6, 2024

സ്റ്റീയറിംഗ് വീലിൽ കുട്ടിക്കളി വേണ്ട: മോട്ടോർ വാഹന വകുപ്പ് 

0
Img 20240404 Wa0031

തിരുവനന്തപുരം: സ്റ്റീയറിംഗ് വീലിൽ കുട്ടിക്കളി വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. റോഡിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് അവരോടുള്ള വാത്സല്യം കാണിക്കേണ്ടതെന്നും എംവിഡി പറയുന്നു.

നാലുവരി പാതയിൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന പിതാവിന് എഐ ക്യാമറ ഉടൻ പണി കൊടുത്തു. രക്ഷിതാവിൻ്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പൻ്റ് ചെയ്തു. കുട്ടികളെ ഡ്രൈവിംഗ് സീറ്റിൽ നിർത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണെന്ന് അധികൃതർ പറഞ്ഞു. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികൾക്ക് സാരമായ ഉണ്ടായേക്കാം; മരണം വരെ സംഭവിക്കാം.

മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലിൽ കുട്ടികളിക്കളിച്ച് കാണിക്കുമ്പോൾ നിങ്ങളുടെ കുട്ടികൾ മാത്രമല്ല ചിലപ്പോൾ മറ്റുള്ളവർക്കും അപകടം സംഭവിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *