May 20, 2024

കാപ്പികൃഷിയിൽ സാങ്കേതിക സഹായ വ്യാപന പദ്ധതിയുമായി വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി

0
കല്‍പ്പറ്റ  : വയനാട് ജില്ലയില്‍ ഗുണമേന്മയുള്ള കാപ്പി ഉത്പാദിപ്പിക്കുന്നതിന് തൈ നടീല്‍ മുതൽ  കാപ്പിക്കുരു സംസ്‌കരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതിയുമായി വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി. നബാര്‍ഡിന് കീഴില്‍ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെറുകിട കാപ്പികര്‍ഷകരുടെ രാജ്യത്തെ ആദ്യത്തെ ഉത്പാദക കമ്പനിയാണ്. കാപ്പികൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കാപ്പിതൈകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് നടീല്‍ തുടങ്ങിയുള്ള വിവിധ ഘട്ടങ്ങളിലെ പരിചരണം , വിളവെടുപ്പ് , സംഭരണം , സംസ്‌കരണം , വിപണനം തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കും. 
ഭൗമസൂചിക പദവിയുള്ള വയനാട്ടിലെ റോബസ്റ്റ കാപ്പിക്ക് ഇപ്പോള്‍ വിപണിയില്‍ നല്ല ഡിമാന്റുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഡിമാന്റ് അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുള്ളത് അറബിക്കയുമായി ബ്ലെന്റ് ചെയ്ത കാപ്പിപ്പൊടിക്കാണ്. ഇത് മുന്നില്‍കണ്ട് അറബിക്ക ഇനത്തില്‍പെട്ട തൈകളാണ് ഈ വര്‍ഷം വിതരണം ചെയ്യുന്നത്. റബര്‍ തോട്ടങ്ങളിലും മറ്റിടങ്ങളിലും ഇടവിളയായി കാപ്പികൃഷി ചെയ്യുന്നതിനും തരിശ് ഭൂമിയില്‍ പുതിയ കൃഷി ആരംഭിക്കുന്നതിനും പഴയ തോട്ടങ്ങളില്‍ കൂടുതല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനും ലക്ഷ്യംവെച്ചാണ് തൈകള്‍ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം കൊട്ടാരം  ഹെയ്റ്റ്സിലെ   വേ വിൻ   ഓഫീസുമായി ബന്ധപ്പെടണം.

ചെയര്‍മാന്‍, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി, ഫോണ്‍ : 9207041760.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *