May 17, 2024

ഏറ്റവും കൂടുതല്‍ എ പ്ലസുമായി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഉജ്ജ്വല വിജയം.

0
Img 20200715 Wa0302.jpg
മാനന്തവാടി : പ്ലസ്ടു പരീക്ഷാ ഫലത്തില്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഉജ്വല വിജയം. 78 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എ പ്ലസുകളുടെ എണ്ണത്തില്‍ വയനാട് ജില്ലയില്‍ ഒന്നാമതാണ് ഈ സ്‌കൂള്‍. 98.5 ശതമാനം വിജയം വരിച്ച സ്‌കൂളില്‍ 258 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 254 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളില്‍ 99% വീതവും , ഹ്യൂമാനിറ്റീസ് ബാച്ചില്‍ 97%വും വിജയം കൈവരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 1200ല്‍ 1200 മാര്‍ക്കും ലഭിച്ചു. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ അജയ് തോമസ്, സയന്‍സ് വിഭാഗത്തില്‍ എയ്ഞ്ചല്‍ മാനുവല്‍, അലീന ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് 1200 മാര്‍ക്ക് ലഭിച്ചത്. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ.യും അനുമോദിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന വയനാട് ജില്ലയിലെ വിദ്യാലയമാണ് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. മാനന്തവാടി കുഴിനിലം ആസ്ഥാനമായ നോര്‍ബര്‍ട്ടൈന്‍ സന്യാസ സഭയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *