May 17, 2024

പുതിയ ദേശീയപാത: ചിലർ കഥ അറിയാതെ ആട്ടം കാണുന്നുവെന്ന് കോൺഗ്രസ്

0
                                       സുൽത്താൻ ബത്തേരി: ദേശീയപാത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാനന്തവാടിയിലെ ചില സഘടനകൾ കഥ അറിയാതെ ആട്ടം കാണുകയാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗം ആരോപിച്ചു.സുൽത്താൻ ബത്തേരി പ്രദേശവാസികൾ പങ്കുവെക്കുന്നത് തങ്ങളുടെ ആശങ്കകളാണ്.സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ചൊരു കേസ് നടക്കുമ്പോൾ മറ്റൊരു പാത പ്രഖ്യാപിക്കുന്നത് കേസ് പരാജയപ്പെടുന്നതിന് കാരണമാവും. സുൽത്താൻ ബത്തേരിയെ വികസന മുരടിപ്പിലേക്ക് നയിക്കുന്ന നീക്കങ്ങൾ എതിർക്കുക എന്നത് പ്രദേശവാസികളുടെ കടമയാണ്.ബത്തേരിയെ ഇല്ലാതാക്കി തങ്ങളുടെ റോഡിന് വീതികൂട്ടണോ എന്ന് ഹാലിളകി നടക്കുന്നവർ സ്വയം ചിന്തിക്കണം. പരിസ്ഥിതിയുടെയും വന്യമൃഗസംരക്ഷണത്തിന്റേയും പേരിൽ നാളെ മാനന്തവാടിക്ക് ഒരു പ്രതിസന്ധി വന്നാൽ കൂടെ നിൽക്കേണ്ടവരാണ് സുൽത്താൻ ബത്തേരി ക്കാർ എന്ന് ഓർക്കുന്നത് നല്ലതാണ്.ഒരു ദേശീയ പാത ഊർധ ശ്വാസം വലിക്കുമ്പോൾ തൊട്ടടുത്ത് കൂടി പുതിയ ദേശീയപാത പ്രഖ്യാപിച്ച് വയനാട്ടുകാരെ തമ്മിൽ തല്ലിക്കുകയാണ് സി പി എമ്മും ബി ജെ പിയും. നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ദേശീയ പാത അടച്ചുപൂട്ടാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ  വയനാട് ഒറ്റക്കെട്ടാവണമെന്നും ഒറ്റുകാരെ തിരിച്ചറിഞ്ഞ് പുറംന്തള്ളാൻ പൊതു സമൂഹം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ എം വർഗീസ്,സക്കരിയ മണ്ണിൽ,റ്റിജി ചെറുതോട്ടിൽ,എ പി കുര്യാക്കോസ്,ഉമ്മർ കുണ്ടാട്ടിൽ,ശ്രീജി ജോസഫ്,ജയ മുരളി,പി ഉസ്മാൻ,സി കെ ബഷീർ, ആപ്പിൾ ജേക്കബ്,കെ വി ബാലൻ,ജോർജ് കട്ടക്കയം പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *