May 18, 2024

കൽപ്പറ്റയിലെ ഇ – പാഠശാല ജനകീയ വിദ്യാഭ്യാസത്തിന് മികച്ച മാതൃക – മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

0
Img 20200728 Wa0205.jpg
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മുഴുവന്‍ സങ്കല്‍പ്പങ്ങളും ഉള്‍ക്കൊണ്ട് ഒരു മണ്ഡലത്തില്‍ ജനകീയ വിദ്യാഭ്യാസം ഉറപ്പ് വരുത്താമെന്നതിന്റെ മികച്ച മാതൃകയാണ് കല്‍പ്പറ്റ മണ്ഡലത്തിലെ ഇ – പാീശാല പദ്ധതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതു പഠനകേന്ദ്രങ്ങള്‍ക്കുള്ള ടെലിവിഷന്‍ വിതരണം ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച ഇ – പാഠശാല പദ്ധതി ജനകീയ വിദ്യാഭ്യാസത്തിന്റെ മനോഹരമായ മറ്റൊരു തലമാണ് പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പ0നം കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ- പാഠശാല പദ്ധതി ആരംഭിച്ചത്. ജില്ലാതല, ബ്ലോക്ക് തല, സാമൂഹിക പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ടെത്തിയ 279 പൊതു പഠന കേന്ദ്രങ്ങളിലേക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് 100 ടെലിവിഷനുകളാണ് വാങ്ങിയത്. പഠന കേന്ദ്രങ്ങളില്‍ വിവിധ ജനപ്രതിനിധികള്‍, സാമൂഹിക നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹിക സന്ദര്‍ശനവും നടത്തിയിരുന്നു.
 സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിങ് സാമൂഹിക സന്ദര്‍ശന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കല്‍പ്പറ്റ നഗരസഭയിലെ വിദ്യാലയങ്ങള്‍ക്കുള്ള ടെലിവിഷന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഏറ്റുവാങ്ങി. പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്കുള്ള ടെലിവിഷന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ഏറ്റുവാങ്ങി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ഉഷാദേവി, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം. അബ്ദുള്‍ അസീസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *