May 15, 2024

മിഷൻ +1 സഹായ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

0
Img 20200730 Wa0174.jpg
.
കൽപ്പറ്റ : ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ
പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺ ലൈൻ
രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ
പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം  കരിയർ ഗൈഡൻസ് ആൻ്റ്
അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലും, നാഷണൽ സർവീസ് സ്കീമും സംയുക്തമായി
ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയായ മിഷൻ +1 ൻ്റെ സഹായകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. മിഷൻ +1 ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സംശയ അഡ്മിഷൻ നിവാരണത്തിനായും, ഹയർ സെക്കണ്ടറി വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനും,  തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ മുഴുവൻ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും ഹെൽപ്പ് ഡസ്ക്കുകൾ  ഒരുങ്ങി കഴിഞ്ഞു.കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഹെല്പ്
ഡെസ്കുകൾ പ്രവർത്തിക്കും.ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് സേവനങ്ങൾ
ലഭ്യമാക്കും.ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയ നിവാരണം കേന്ദ്രങ്ങളിൽ നടക്കും..വിദ്യാലങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കുകളിൽ
നാഷണൽ സർവീസ് സ്കീം,കരിയർ ഗൈഡൻസ്,സൗഹൃദ ക്ലബ് എന്നിവയ്ക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെ സേവനം സൗജന്യമായി ലഭ്യമാക്കും. ആൾക്കൂട്ടം ഒഴിവാക്കി മറ്റ് സ്വകാര്യ ഏജൻസികളെ ആശ്രയിക്കാതെ തെറ്റ് കൂടാതെ അപേക്ഷ സൗജന്യമായി  സമർപ്പണം നടത്താൻ സാധിക്കും. കണ്ടൈൻമെൻ്റ് സോണുകളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ച മേഖലകളിലും അവ ഒഴിവാകുന്ന മുറയ്ക്ക് സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.ഹയർ സെക്കണ്ടറി ഇല്ലാത്ത ഹൈസ്കൂളുകളിൽ വിദ്യാർത്ഥികളെ സഹായിക്കാൻ പ്രത്യേക സഹായമൊരുക്കും. ജില്ലാ സെൻ്റെർ കൽപ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസിൽ കൽപ്പറ്റ എം.എൽ.എ സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.സി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ.സുധാ റാണി, സൗഹൃദ കോ ഡിനേറ്റർ കെ.ഷാജി, ഷാജു ഗുരു ശ്രീ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *