ലോക മണ്ണ് ദിനം ആചരിച്ചു

വയനാട് കൃഷി വിജ്ഞാന കേന്ദ്രം ആത്മ വയനാട്, കല്പറ്റ, നിലമ്പൂർ, തൂണേരി, പേരാമ്പ്ര, കുന്നമംഗലം എന്നീ ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രങ്ങളുമായി സഹകരിച്ചു കർഷകർക്കായി ഒരു ഓൺലൈൻ കൃഷിപാഠശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളേജ് അസോസിയേറ്റ് ഡീൻ ഡോ. സുരേഷ് പി. ആർ നിർവഹിച്ചു. “മണ്ണിന്റെ ആരോഗ്യ പരിപാലനം” എന്ന വിഷയത്തിൽ പരിശീലന ക്ലാസ്സ് നയിച്ചത് പടന്നക്കാട് കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗം അസ്സിസ്റ്ററ്റ് പ്രൊഫസർ ഷമീർ മുഹമ്മദ് ആണ്. പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ അലൻ തോമസ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ഇന്ദുലേഖ വി. പി., ഡോ. അപർണ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷകർക്ക് തങ്ങളുടെ സംശയനിവാരണത്തിന് അവസരമൊരുക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്.



Leave a Reply