May 19, 2024

സംരംഭകര്‍ക്ക് കരുത്തേകാൻ കേരള അഗ്രോ ഫുഡ് പ്രോ 2021, ഡിസംബർ 17 മുതൽ 20 വരെ തിരുവനന്തപുരത്ത്.

0
Img 20211206 Wa0013.jpg
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം. 
സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2021’ പ്രദര്‍ശന വിപണനമേള തിരുവനന്തപുരം, തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ 2021 ഡിസംബര്‍ 17 മുതല്‍ 20 വരെ നടക്കും. കാർഷിക മേഖലയിലെ തനത് വിളകളുടേയും കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ചെറുകിട വ്യവസായ സംരംഭകർ ഉൾപ്പെടെയുള്ളവർക്ക് വിപണിയിൽ ഉറച്ച ചുവട് വെക്കുന്നതിനും നവ വിപണിയടക്കമുള്ള മൊത്തവ്യാപാര വിപണിയിൽ കരുത്തോടെ മുന്നേറാനും ഉള്ള ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് പദ്ധതി സംഘടിപ്പിക്കുന്നത്.
ഉല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പുകാലം, ഗുണമേന്മ, നവവിപണിയും, മൊത്തവ്യാപാര വിപണിയും ഉറപ്പു വരുത്താന്‍ ഉതകുന്ന സാങ്കേതിക ശില്‍പ്പശാലകളും, സംരംഭകരുടെ സുസ്ഥിര വികസനത്തിനുവേണ്ടി മേളയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നവീന പാക്കിങ് സാങ്കേതിക വിദ്യയിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തി സംരംഭകരുടെ സാമ്പത്തിക സാശ്രയത്വം ഉറപ്പ് വരുത്താൻ ഉതകുന്ന പദ്ധതികളും മേളയിലൂടെ വിഭാവനം ചെയ്തിട്ടുണ്ട്. ഈ ഉൽപന്നങ്ങളുടെ വിപണി ഉറപ്പ് വരുത്തുന്നതിനായി ബിസിനസ് മീറ്റും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്. 
'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിയിലൂടെ എല്ലാ ജില്ലകളിലെയും തനത് കാർഷികവിളകളുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഇതുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ പ്രദര്‍ശനങ്ങളും മേളയിൽ ഉണ്ടാകും. കാര്‍ഷീകാധിഷ്ടിത വ്യവസായ മേഖലയില്‍ മത്സര ബുദ്ധിയോടെ ഇടപെടാന്‍ സംരംഭകരെ ശാക്തീകരിക്കുക, സുസ്ഥിരവും നൂതനവും ആയ വിപണി ഉറപ്പ് വരുത്തുക, ദേശീയ അന്തര്‍ദേശീയ വിപണിയില്‍ ഇടപെടാന്‍ സംരംഭകരെ പ്രാപ്തമാക്കുക, ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലകളിലെ നവീന പ്രവണതകള്‍ സംരംഭകരിലേക്ക് എത്തിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ സംരംഭകരിലേക്ക് പകരുക, എന്നീ ലക്ഷ്യങ്ങളിലൂടെയാണ് കേരള ആഗ്രോ ഫുഡ് പ്രോ 2021 സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *