പ്രകൃതി സഹവാസ ക്യാമ്പ് നെല്ലിയാമ്പതിയിൽ

പാലക്കാട്:ഗാന്ധിയൻ കളക്ടീവിൻ്റെയും, ഹരിത ഡവലപ്പ്മെൻ്റ് അസ്സോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ അവസാനവാരത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ വച്ച് ത്രിദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 30 യുവതീയുവാക്കൾക്കാണ്ക്യാമ്പിൽ പ്രവേശനം. യുവജനങ്ങളെ രാഷ്ട്രപുനഃർ നിർമ്മാണ പ്രക്രിയയിൽ പങ്കാളികളാക്കുക, സ്വദേശി സംരംഭങ്ങൾ നടത്താനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുക, നേതൃത്വ പരിശീലനം നൽകുക, പരിസ്ഥിതി സംരക്ഷണത്തിൽ യുവജന പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ക്യാമ്പിനെ ലക്‌ഷ്യം.
ട്രക്കിങ്ങ്, സംരംഭകത്വ പരിശീലനം, യോഗ പരിശീലനം, ഗ്രൂപ്പ് ചർച്ച, ഫീൽഡ് വിസിറ്റ്, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ തുടങ്ങിയ പരിപാടികളും ക്യാമ്പിൽ ഉണ്ടായിരിക്കും. താമസം, ഭക്ഷണം എന്നിവ സംഘാടകർ വഹിക്കും. യാത്ര ചിലവ് ക്യാംബംഗങ്ങൾ സ്വയം വഹിക്കണം. താൽപ്പര്യമുള്ളവർ ഡിസംബർ 10 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക . 9207604997, 9072995522



Leave a Reply