May 19, 2024

പനങ്കായക്ക്‌ വയനാടൻ വിപണിയിൽ പ്രിയമേറുന്നു

0
Img 20211211 080923.jpg
റിപ്പോർട്ട് .
ദീപ ഷാജി പുൽപ്പള്ളി.
പുൽപ്പള്ളി:വയനാടൻ വിഭവങ്ങൾ വിപണിയിൽ 
പ്രിയമേറുന്നു. മറ്റ് വന വിഭവങ്ങൾക്കൊപ്പം ,
പനം കായക്ക് നല്ല വിലയാണിപ്പോൾ ,
ഒരു കിലോ ഉണങ്ങിയ ഉണങ്ങിയ പനം കുരുവിന് 45- 50 രൂപ വരെ വിപണിയിൽ വിലയുണ്ടിപ്പോൾ. 
 കൊറോണ കാലത്തെ അതിജീവനത്തിന്റെ ഭാഗമായി ആദിവാസികൾ ഉൾ വനത്തിൽ പോയി പനങ്കാ തേടി അലഞ്ഞിരുന്നു.
 കുന്നും പ്രദേശങ്ങളിലെ തരിശായ തോട്ടങ്ങളിലും, വനത്തിനുള്ളിലുമാ ണ് പനകൾ ധാരാളമു ള്ളത്.
 പനം കായുടെ വിലവർധനവാണ് കാടും, മേടും താണ്ടി ഇവ ശേഖരിക്കാൻ വയനാട്ടിലെ ആദിവാസികളെ പ്രേരിപ്പിച്ച ഘടകം.
 അതിനാൽ തന്നെ ആദിവാസികൾ കൂട്ടമായി ഉൾക്കാടുകളിൽ പോയി പനങ്കായ ശേഖരിച്ച് വിപണിയിലെത്തിക്കുന്നു.
 ഒരു പനയുടെ ചുവട്ടിൽ നിന്നും 15 – 20 കി.ലോ വരെ കായ ശേഖരിക്കാൻ ഇവർക്ക് സാധിക്കുന്നു.
 പാൻമസാല നിർമ്മിക്കുന്നതിനും, എണ്ണ എടുക്കുന്നതിനുമാണ് പനങ്കാ ഉപയോഗിക്കുന്നത്.
  അതുകൊണ്ടുതന്നെ വിപണിയിൽ പനം കാ യുടെ ആവശ്യം കൂടി വരുന്നു.
 വയനാട് ജില്ലയിൽ ഇതിന്റെ ഡിമാൻഡന്റ് ഏറി വരുന്നതിനാൽ, ചെറുകിട കച്ചവടക്കാർ വീടുകൾ തോറും പനം കായ അന്വേഷിച്ചു നടക്കുകയാണ് ,ഇത് വഴി ആദിമ ജനതക്ക് ഒരധിക വരുമാനം ആണ് ഉറപ്പാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *