മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ഇല്യാസ് പള്ളിയാൽ ഏറ്റുവാങ്ങി

കൽപ്പറ്റ: കുന്നംകുളം പ്രസ്സ് ക്ലബ്ബിൻ്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം മലനാട് ചാനൽ കൽപ്പറ്റ റിപ്പോർട്ടർ ഇല്യാസ് പള്ളിയാൽ ഏറ്റുവാങ്ങി. കുന്നംകുളത്ത് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ നടൻ ജോയ് മാത്യു വാണ് പുരസ്കാരം സമ്മാനിച്ചത്. മുൻ മന്ത്രി എ.സി.മൊയ്തീൻ, സിനിമാ നടൻ വി.കെ. ശ്രീരാ രാമൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് ഇല്യാസ് പള്ളിയാൽ കുന്നംകുളം പ്രസ്സ് ക്ലബ്ബിൻ്റെ പുരസ്കാരം നേടുന്നത്.



Leave a Reply