May 19, 2024

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയഷൻ. 37-ാമത് വയനാട് ജില്ലാ സമ്മേളനം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
Img 20211211 105136.jpg
 

കൽപ്പറ്റ: വയനാട് ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന മുത്തങ്ങ ഗുണ്ടൽപേട്ട് റൂട്ടിൽ രാത്രി യാത്രാ നിരോധനം പിൻവലിക്കുക. നഞ്ചൻ ഗോഡ് നിലമ്പൂർ റെയിൽ പാത യാഥാർഥ്യമാക്കുക വന്യമൃഗ ശല്ല്യം മൂലം കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുക വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമ്മേളനത്തിൽ പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു. 
കല്പറ്റ ഗവ: ഗസ്റ്റ് ഹൗസിൽ വെച്ച് നടന്ന ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയഷന്റെ 37-ാമത് വയനാട് ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് . ശ്രീ.എൻ. രാമാനുജൻ അദ്ധ്യക്ഷനായിരുന്നു. എ.കെ.പി.എ.സംസ്ഥാന പ്രസിഡണ്ട് ശ്രീ. വിജയൻ മാറഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ.സംസ്ഥാന ട്രഷറർ ശ്രീ. ജോയ് ഗ്രെയ്സ് സഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് എ.കെ.പി.എ. മെമ്പർമാരുടെ മക്കളുടെ എസ് എസ് എൽ സി ,  +2    ഉന്നത വിജയംേ നടിയ വിദ്യാർഥികൾക്കളെ മെമെന്റോ കൊടുത്ത് സംസ്ഥാന സെക്രട്ടറി ശ്രീ. മുദ്ര ഗോപി കുട്ടികളെ ആദരിച്ചു. ജില്ലാ സെക്രട്ടറി എം.കെ.സോമസുന്ദരൻ പ്രവർത്തനറിപ്പോർട്ടും, ജില്ലാ ട്രഷറർ സജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
 സംസ്ഥാന സെക്രട്ടറി ശ്രീ. മുദ്ര ഗോപി സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു , ജില്ലാ വൈസ് പ്രസിഡണ്ട് . ഡാമിൻ ജോസഫ് , 
 ജില്ലാ ജോ : സെക്രടറി സാജൻ ബത്തേരി, ജില്ലാ ജോയന്റ് സെക്രട്ടറി ശ്രീ.ഇ.റ്റി. ടോമി ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. ബൽരാജ്.കെ.മധു , ശ്രീ.ജയകൃഷ്ണൻ ജില്ലാ . പി.ആർ ഒ . എന്നിവർ. ആശംസകളർപ്പിച്ചു പ്രസംഗിച്ചു.
 *തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.* 
വയനാട് ജില്ലാ പ്രസിഡണ്ടായി ശ്രീ.എം.കെ സോമസുന്ദരം, വൈസ് പ്രസിഡണ്ടുമാരായി  
ശ്രീ. ഡാമിൻ ജോസഫ് , ശ്രീ. ജയകൃഷ്ണ കോണിക്ക, സെക്രട്ടറിയായി ശ്രീ. ഭാസ്ക്കരൻ രചന , ജോയന്റ് സെക്രട്ടറിമാരായി ശ്രീ. ബൽരാജ് കെ. മധു, ഷാജി ദൃശ്യ, ട്രഷററായി ശ്രീ. ജിനു മേന്മ , സംസ്ഥാന കമ്മറ്റി അംഗങ്ങളായി ശ്രീ. ജോയ്ഗ്രെയ്സ് , ശ്രീ വി.വി.രാജു എന്നിവരെയും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *