കർഷക താൽപ്പര്യസംഘം ധാന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം നാളെ

മാനന്തവാടി:കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കാൻ കർഷകർ തന്നെ പദ്ധതി തയ്യാറാക്കി.
തവിഞ്ഞാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമല നഗർ കർഷക താൽപ്പര്യ സംഘത്തിൻ്റെ നേതൃത്വത്തിൽ ധാന്യ സംസ്കരണ യൂണിറ്റിൻ്റെ ഉദ്ഘാടനം നാളെ നടക്കും.
നബാർഡിന് കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിൽ 15 ഫാർമേഴ്സ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കോഴിഫാം ,പശു ഫാം, ആട് വളർത്തൽ, സൈലേജ് നിർമ്മാണം, എന്നിവയെല്ലാമാണ് കർഷകരുടെ നേതൃത്വത്തിൽ നടക്കുന്നത് ' ഇതുകൂടാതെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേ ഫാം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ കർഷകർ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട് ' ഇതിൻ്റെ ഭാഗമായാണ്
സംഗമം ഫാർമേഴ്സ് ക്ലബ്ബ് കെട്ടിടത്തിൽ വിമല നഗർ എഫ്.ഐ.ജി.യുടെ നേതൃത്വത്തിൽ ഫ്ളോർ ആൻറ് ഓയിൽ മില്ല് പ്രവർത്തനം തുടങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ധാന്യ
സംസ്കരണ യൂണിറ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറും ആദ്യ വിൽപ്പന തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി യും നിർവ്വഹിക്കും. പൊടി യന്ത്രങ്ങൾ, വറവ് യന്ത്രം, കൊപ്ര ചക്ക്, നെല്ല്, കാപ്പി എന്നിവ കുത്തുന്ന യന്ത്രങ്ങൾ എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.



Leave a Reply