കടുവ വേട്ട ഫലം കാണുന്നില്ല, വശംകെട്ട് വനം വകുപ്പ്, ഭീതി ഒഴിയാതെ നാട്ടുകാർ

മാനന്തവാടി:തുടര്‍ച്ചയായ ഇരുപത്തിരണ്ടാം
ദിവസവും കടുവയെ പിടിക്കാനാകാതെ,
വനംവകുപ്പ്.
സര്‍വ സന്നാഹങ്ങളുമായി തിരച്ചിലിനിറങ്ങിയിട്ടും കടുവയുടെ പൊടിപോലും
കണ്ടുപിടിക്കാനാവാതെ
വനം വകുപ്പ് പുലി വാല്
പിടിച്ചിരിക്കയാണ്.
ശനിയാഴ്ച കടുവയുടെ സാന്നിധ്യം
തിരിച്ചറിഞ്ഞതിൻ്റെ
അടിസ്ഥാനത്തില്‍
ഞായറാഴ്ച കുറുക്കന്മൂല കാവേരി പൊയില്‍, കല്ലട്ടി, ഓലിയോട്, അമ്മാനി
പ്രദേശങ്ങളിലായിരുന്നു
തിരച്ചില്‍.
എന്നാല്‍, കാല്പാട് കണ്ടെത്തിയതല്ലാതെ കടുവയെ നേരിട്ട് കാണാന്‍ തിരച്ചില്‍ സംഘത്തിന് സാധിച്ചില്ല.
തമിഴ്നാട് വനം
വകുപ്പിൻ്റെ
മയക്കുവെടി വിദഗ്ധന്‍ ഡോ. കെ.കെ. രാഗേഷ്
കൂടി തിരച്ചില്‍ സംഘത്തില്‍ ചേര്‍ന്നിട്ടും ഫലം കാണാനായില്ല.
അതിനിടെ, കടുവയെ
ഞായറാഴ്ചയും നേരിട്ട്
കാണാനായിട്ടില്ലെന്ന്
തിരച്ചിലിന് നേതൃത്വം നല്കുന്ന സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന
പറഞ്ഞു. ഉള് വനമേഖലയിലേക്ക് കടുവ നീങ്ങിയതായാണ് തിരച്ചില്‍
സംഘത്തിൻ്റെ
നിഗമനം.
ഉത്തരമേഖല
സി.സി.എഫും ഏഴ് ഡി.എഫ്.ഒമാരു മടങ്ങിയ വൻ
തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.



Leave a Reply