ബീഫ് മപ്പാസ്.

തയ്യാറാക്കിയത്
മഞ്ജു ഷിബു
വടുവഞ്ചാൽ.
ആവശ്യമായ സാധനങ്ങൾ.
ബീഫ് – 1 kg (രണ്ടോ മുന്നോ കഷ്ണമാക്കിയത് ).
സവാള – 2 വലുത്.
പച്ചമുളക് – 8 എണ്ണം.
വെളുത്തുള്ളി ഇഞ്ചി. ചതച്ചത് – 2 സ്പൂൺ.
കുരുമുളക് – 2 സ്പൂൺ.
പച്ചമല്ലി അരച്ചത് – 1/2 കപ്പ്.
ഗരം മസാല -1/2 സ്പൂൺ.
മഞ്ഞൾ പൊടി – 1/2 സ്പൂൺ.
തേങ്ങാ പാൽ – 1 കപ്പ്.
രണ്ടാം പാൽ – 1/2 കപ്പ്.
ഏലക്ക, ഗ്രാമ്പു, പട്ട ജാതിപത്രി – 1 സ്പൂൺ.
കടുക് – 1/2 സ്പൂൺ.
കറിവേപ്പില – 1 തണ്ട്.
ഉപ്പ് – ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം.
കഴുകി വൃത്തിയാക്കിയ ബീഫ് കുറച്ചു ഉപ്പ് മഞ്ഞൾപൊടി തിരുമ്മി ഒരു മുക്കാൽ വേവിന് വാങ്ങിവെക്കുക, തണുത്തതിനുശേഷം നല്ല സ്ക്യുയർ കഷ്ണമാക്കി മുറിച്ചു മാറ്റിവെക്കുക
പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനുശേഷം എലക്ക, ഗ്രാമ്പു, പട്ട
ജാതിപത്രിയിടുക ശേഷം ചതച്ച ഇഞ്ചി വെളുത്തുള്ളി, അരിഞ്ഞു വെച്ച സവാള, പച്ചമുളക്, കറിവേപ്പില കുടിയിട്ടു വഴറ്റുക .
അതിലേക്കു അരച്ചുവെച്ച പച്ചമല്ലിച്ചേർത്തു പച്ചമണം മാറുമ്പോൾ കഷ്ണങ്ങളാക്കിയ ബീഫ് ചേർത്തിളയ്ക്കുക, .
കൂടെത്തന്നെ ബീഫ് വേവിച്ചപ്പോഴുള്ള വെള്ളവും രണ്ടാപാലും ചേർത്ത് നന്നായി വേവിച്ചെടുക്കുക.
വെന്തതിന് ശേഷം ഗരം മസാലയും, കുരുമുളകും ചേർത്ത് ശേഷം ഒന്നാം പാലും ചേർത്ത് ഇളക്കി വാങ്ങിവെക്കാം….



Leave a Reply