May 20, 2024

കുറുക്കൻ മൂലയിലെ കർഷകർക്ക് ആശ്വാസവുമായി വി ഫാം നേതാക്കളെത്തി

0
Img 20211220 120706.jpg
     

മാനന്തവാടി : കഴിഞ്ഞ 22 ഓളം ദിവസമായി കടുവയുടെ ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറുക്കൻ മൂലയിലെ കർഷകർക്ക് ആശ്വാസമായി വി ഫാം കർഷക സംഘടനാ പ്രതിനിധികൾ കുറുക്കൻ മൂലയിലും പരിസര പ്രദേശങ്ങളിലുമെത്തി. 17 ഓളം വളർത്തു മ്യഗങ്ങളെ ഇതിനകം കർഷകർക്ക് ഇവിടെ നഷ്ടപ്പെട്ടു കഴിഞ്ഞു. ഭീതി ജനകമായ അന്തരിക്ഷമാണ് പ്രദേശത്ത് നിഴലിക്കുന്നത് . വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ അധി: കൃതർ തയ്യാറാവുന്നില്ല.
 ആധുനിക സംവിധാനങ്ങളുടെ പിന്തുണയില്ലാതെ വെറും മുളവടിയുമായി കടുവയെ തിരയുന്ന വനപാലകർ ഇരുട്ടിൽ തപ്പുകയാണ് ചെയ്യുന്നതെന്ന് നേതാക്കൾ ആരോപിച്ചു.ഡ്രോൺ പോലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോദന കർശനമാക്കണം , ലൈവ് ക്യാമറകൾ സ്ഥാപിച്ച് രാവും പകലും പരിശോദന കർശനമാക്കണം , അടിയന്തിര സാഹചര്യങ്ങളിൽ ഉത്തരവിറക്കാനുള്ള അധികാരം റെയിഞ്ചർമാർക്കു നൽകണം., പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ പരമ്പരാഗത രീതിയിൽ തിരച്ചിൽ നടത്തണം , കാടും, നാടും വേർതിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണം , ജീവനോപാധികൾ നഷ്ടപ്പെട്ട കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണം , കുട് വച്ച് പിടിക്കുന്ന അപകടകാരിയായ കടുവകളെ മറ്റിടങ്ങളിൽ തുറന്നു വിടാതെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ അംഗീകരിയ്ക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് വി ഫാം നേതൃത്വം നൽകുമെന്ന് സംസ്ഥാന ചെയർമാൻ ജോയി കണ്ണൻ ചിറ മുന്നറിയിപ്പു നൽകി.
 ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഇതുവരെ സ്ഥലം സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണെന്നും, അദ്ദേഹമിരിക്കുന്ന സ്ഥലത്തേക്ക് കർഷകരെ സംഘടിപ്പിച്ച് മാർച്ച് നടത്താൻ വി ഫാമിനെ നിർബന്ധിതരാക്കരുതെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. ചെയർമാൻ ജോയി കണ്ണൻ ചിറ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സുമിൻ നെടുങ്ങാടൻ, ജിജോ വട്ടോത്ത്, രാജു പൈകയിൽ, സണ്ണി കൊമ്മറ്റം, കമൽ തുരുത്തിയിൽ , ലിന്റോ തോമസ് , ബേബി പടയാട്ടീൽ , ജോൺ മാസ്റ്റർ, ബേബി പടമല, ജയപ്രകാശ് ഇരുളം എന്നിവർ നേതൃത്വം നൽകി.
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *