May 17, 2024

ഡിജിറ്റൽ ഡ്രോൺ സർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി

0
Img 20220203 174019.jpg
കൽപ്പറ്റ :   ഡിജിറ്റൽ ഡ്രോൺ സർവ്വേയ്ക്ക് ജില്ലയിൽ തുടക്കമായി.ഭൂരേഖകൾക്ക് ക്യത്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ സർവേയ്ക്ക് മാനന്തവാടിയിൽ തുടക്കം കുറിച്ചു. 

നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലേയും സർവ്വേ നടപടികൾ പൂർത്തിയാക്കി റവന്യൂ വകുപ്പിന് റിക്കാർഡുകൾ കൈമാറുവാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ 7-ാമത്തെ ജില്ലയുടെയും ഡ്രോൺ സർവ്വേയ്ക്കാണ്  
മാനന്തവാടിയിൽ തുടക്കം കുറിച്ചത് 
ഡിജിറ്റൽ സർവ്വേറിക്കാർഡുകൾ നിലവിൽ വരുന്നതോടുകൂടി നിലവിലുള്ള ഭൂമിയുടെസർവ്വേ നമ്പർ സബ് ഡിവിഷൻ നമ്പർ, തണ്ടപ്പേർ നമ്പർ തുടങ്ങിയവ കാലഹരണപ്പെടുകയും ഭൂമിയുടെ കൈവശങ്ങൾക്കും, നിലവിലെ നിയമങ്ങൾക്കും അനുസ്യതമായി
പുതിയ നമ്പർ നൽകും.ഇതോടെ റവന്യൂ,രജിസ്ട്രേഷൻ, പഞ്ചായത്ത് ബാങ്ക്, തുടങ്ങിയ ഡിപ്പാർട്ടുമെൻ്റുകളിൽ നിന്നുള്ള സേവനങ്ങൾ എളുപ്പത്തിലാക്കുവാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
രാജ്യമാകെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നഡിജിറ്റൽ സർവ്വേ പദ്ധതി പ്രകാരം രാജ്യത്തെ ഏഴ് ലക്ഷം വില്ലേജുകളിൽ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിനകം വയനാട് കൂടാതെ 6 ജില്ലകളിൽ നിലവിൽ സർവ്വേ നടന്നു വരുന്നു. 
കേന്ദ്ര പഞ്ചായത്ത് രാജ്, മന്ത്രാലയം, സംസ്ഥാനറവന്യൂ ,സർവ്വേ, പഞ്ചായത്ത്വകുപ്പുകൾ, സർവ്വേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സർവ്വേ നടത്തുന്നത്.ഡ്രോൺസർവ്വേക്ക് അനുയോജ്യമായ ഭൂപ്രദേശങ്ങൾ പ്രത്യോകം കണ്ടെത്തിയാണ് സർവ്വേ നടത്തുന്നത്.
സ്ഥലമുടമകൾ അടയാളപ്പെടുത്തിയ അതിരുകൾ  മാത്രമേ ഡ്രോൺ ക്യാമറകൾക്ക് തിരിച്ചറിയാൻ കഴിയൂ
ഡ്രോൺ ക്യാമറയിൽ പതിയാത്ത സ്ഥലങ്ങൾ ടോടൽ സ്റ്റേഷൻ പോലുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചും, ഇലക്ട്രോക്സ് ടോടൽ സ്റ്റേഷൻ ഉപയോഗിച്ചും സർവ്വേ നടത്തും. മാനന്തവാടി നഗരസഭ നഗരസഭ ചെയർ പേഴ്സൺ സി.കെ.രക്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ്ബ് കലക്ടർ ആർ.ശ്രീലക്ഷ്മി തുടങ്ങിയവർ ഡ്രോ സർവ്വേ വിവിധ ഭാഗങ്ങളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സർവ്വേ ഡെപ്യൂട്ടി ഡയറക്ടർ കെ. അനിൽകുമാർ, അസി: ഡയറക്ടർ പി.കെ വീരേന്ദ്രകുമാർ, ജില്ലാ നോഡൽ ഓഫീസർ ആർ.ജോയി, തുടങ്ങിയവർ ഡ്രോൺ സർവ്വേയ്ക്ക് നേതൃത്വം നൽകി വരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *