May 19, 2024

ഐ ടി അധിഷ്ഠിത ടെക്നോളജി: സൗജന്യ ബേസിക് കോഴ്സുമായി എം.ഐ.സി.ടി

0
Img 20220215 193117.jpg
കോഴിക്കോട്: സംസ്ഥാനത്ത് ഐ.ടി. അധിഷ്ഠിത ടെക്നോളജിയിൽ സൗജന്യ ബേസിക് കോഴ്സിൽ ചേരാൻ അവസരമൊരുക്കി മലബാർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി . 
 അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോളാടിസ്ഥാനത്തിൽ വരുന്ന ഒഴിവുകളിൽ മലയാളി ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യശേഷി വികസനത്തിന് പര്യാപ്തരാക്കുകയെന്നതാണ് ലക്ഷ്യം. പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കി കോവിഡ് പശ്ചാതലത്തിലെ സാമൂഹ്യ പ്രതിബദ്ധതയും ആനുകാലിക പ്രസക്തിയും കണക്കിലെടുത്ത് വിവിധ ജില്ലകൾക്കായി വെവ്വേറെ വിഷയങ്ങളിൽ സൗജന്യ ബേസ്മെൻ്റ് കോഴ്സ് നടത്തുന്നതെന്ന് എം.ഐ.സി.ടി. ഫൗണ്ടർ, ഡയറക്ടർ വില്യംസ് മാത്യു കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, സംരംഭകർ, വിദേശ ജോലി തേടുന്നവർ, നിലവിൽ ഏതെങ്കിലും തസ്തികയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് പങ്കെടുക്കാം. 
ടെക്നോളജിയിലെ പ്രധാന മൂന്ന് വിഭാഗങ്ങളിലായിരിക്കും ശില്പശാലകൾ. വെബ് സീരീസ് എന്ന ഒന്നാം വിഭാഗത്തിൽ മൾട്ടിമീഡിയ, ഗ്രാഫിക്സ്, വെബ് ,സോഷ്യൽ മീഡിയ എന്നിവയും നെറ്റ് വർക്കിംഗ് ടെക്നോളജി എന്ന രണ്ടാം വിഭാഗത്തിൽ നെറ്റ് വർക്കിംഗ് ,ഫൈബർ ഒപ്റ്റിക്സ് ടെക്നോളജി എന്നിവയും സോഫ്റ്റ് വെയർ ഡെവലപ്മെൻ്റ് എന്ന മൂന്നാം വിഭാഗത്തിൽ മൊബൈൽ ആപ്പ് നിർമ്മാണം , സോഫ്റ്റ്‌വെയർ- മൈക്രോസോഫ്റ്റ്, ജാവാ, പൈത്തൺ, ആൻഡ്രോയ്ഡ്, തുടങ്ങിയവയും ഉൾപ്പെടും. 
ഈ രംഗത്തെ വിദഗ്ധർ ക്ലാസ്സുകൾ നയിക്കും. 
ഏത് വിഷയത്തിലും യോഗ്യത ഉള്ളവർക്കും പ്രാഥമിക ടെക്നോളജി ജ്ഞാനം അത്യാന്താപേഷിതമായി വന്ന സാഹചര്യത്തിൽ ആണ് സ്കിൽ ഡവലപ്മെൻ്റിൽ ഇത്തരം പരിശീലനം നടത്തുന്നത്. ഐ ടി അധിഷ്ഠിത ടെക്നോളജി മേഖലയിൽ പ്രായോഗിക ജ്ഞാനമില്ലാത്തതിനാൽ പല ഉദ്യോഗാർത്ഥികൾക്കും തൊഴിൽ നഷ്ടപ്പെടുന്നുണ്ട്. 
വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് ചുരുങ്ങിയ ഫീസ് നിരക്കിൽ ഫാസ്റ്റ് ട്രാക്ക് പരിശീലനവും ഒരുക്കിയിട്ടുണ്ട്. 
 തുടർ പഠനമോ പരിശീലനമോ ആവശ്യമായി വരുന്നവർക്ക് സ്കോളർഷിപ്പും ലഭ്യമാക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പട്ടികജാതി- പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും പതിനഞ്ചാം വാർഷികത്തിൽ 50 ശതമാനം ഫീസിളവും ചെറുകിട നാമമാത്ര കർഷകരുടെ മക്കൾക്ക് 30 ശതമാനം ഫീസിളവും നൽകും. 
ദേശീയ ടെക്നോളജി ദിനമായ മെയ് 11 വരെ എം.ഐ.സി.ടി. കോഴിക്കോടിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുമെന്നും പൊതുജനങ്ങളിൽ ടെക്നോളജി സാക്ഷരതാ നിരക്ക് വർദ്ധിപ്പിക്കുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
ഫോൺ:9526700400
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *