സർഫാസി നടപടികൾ നിർത്തിവെക്കണം: കോൺഗ്രസ്
കൽപ്പറ്റ: വയനാട് ജില്ലയിൽ സർഫാസി നടപടികൾ നിർത്തിവെക്കണമെന്ന് കോൺഗ്രസ് ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. കൊറോണ പ്രതിസന്ധിയിൽ കർഷകർ ദുരിതമനുഭവിക്കുമ്പോൾ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം കർഷകരെ സമ്മർദ്ദത്തിലാക്കുന്ന നിയമ നടപടികൾ വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. കടാശ്വാസത്തിന് പകരം സർക്കാർ സ്പോൺസർഷിപ്പിൽ ജപ്തി നടപടികൾ നടത്തുന്നതിനെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഡി.സി.സി.ഓഫീസിൽ ചേർന്ന കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.
പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ടി.സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.
കെ.എൽ. പൗലോസ്, സംഷാദ് മരക്കാർ , കെ.വി. പോക്കർ ഹാജി, പി.എ. മജീദ്, പി.പി. ആലി, ടി.ജെ. ഐസക്, ഒ.വി. അപ്പച്ചൻ, മാണി ഫ്രാൻസിസ്, പി.കെ. അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply