May 15, 2024

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി; കെ.എസ് ടി യു പ്രക്ഷോഭത്തിന്

0
Img 20220227 063947.jpg


കല്‍പ്പറ്റ : ജില്ലയിലെ വിദ്യാഭ്യാസ രംഗം താളം തെറ്റുന്നതില്‍ പ്രതിഷേധിച്ച്‌കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ് ടി യു ) കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ), ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ)  ഓഫീസർമാരുടെ കസേരകൾ  മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണ്. അധ്യയന വര്‍ഷവും സാമ്പത്തിക വര്‍ഷവും അവസാനിക്കാനിരിക്കെ പഠനപ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികളും പരിപാടികളും അനിശ്ചിതത്വത്തിലാണ്.
അക്കാഡമിക പരിശോധനകൾ  നടക്കുന്നില്ല, പൊതു പരീക്ഷകൾക്കുള്ള പഠന ക്യാമ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങയുടെ
മേല്‍നോട്ടം ഉണ്ടാവുന്നില്ല  ജില്ലാ പഞ്ചായത്തിന്റെ വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി നീക്കി വെച്ച തുക സമയബന്ധിതമായി ചെലവഴിക്കാനാവുന്നില്ല, എസ്.എസ്.എല്.സി, ഹയർസെക്കന്ററി,വൊക്കേഷണൽ  ഹയർസെക്കന്ററി പൊതുപരീക്ഷകളുടെ തയ്യാറെടുപ്പിനുള്ള ഒരുക്കങ്ങളും വിലയിരുത്തപ്പെടുന്നില്ല, കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് പ്രധാന വെല്ലുവിളിയാകുമ്പോള്‍
പ്രതിരോധ നടപടികള്‍
ദുര്‍ബലമായി
 ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകളെയും വിവിധ വകുപ്പ് മേധാവികളുടെയും ഏകോപനം നടക്കുന്നില്ല,
           
  ഡയറ്റിന്റെ നേതൃത്വത്തിൽ  ശില്പശാല സംഘടിപ്പിച്ച്  പ്രീ മോഡൽ  പരീക്ഷകൾക്കായി  വിവിധ ഭാഷാ-വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ  തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷ നടത്താൻ  ആവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. ചോദ്യപേപ്പറും ഫണ്ടും തയ്യാറായിട്ടും ഏകോപനം നടത്തി പരീക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് ചുമതല ഏറ്റെടുത്ത് നടത്താന് തയ്യാറാവുന്നില്ല. ഇത് കാരണം കുട്ടികളിൽ  നിന്ന് ഫീസ് വാങ്ങി പരീക്ഷ നടത്താനാണ് ശ്രമം.
എസ്എസ്എല്‍സി ഫലത്തില്‍ ജില്ല പതിനാലാം സ്ഥാനത്താണ്.സംസ്ഥാനത്തെ ആകെയുള്ള 4l വിദ്യാഭ്യാസ ജില്ലകളില്‍
എറ്റവും പിന്നാക്കമാണ്
ഒരു വിദ്യാഭ്യാസ ജില്ല മാത്രമായ വയനാട്.

ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കരീം ഉല്‍ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ.ഷൗക്കുമോന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന മുന്‍ അസോസിയേറ്റ് സെക്രട്ടറി പി.പി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഇ.ടി റിഷാദ്,എം യു ലത്തീഫ് ,സി.കെ ജാഫര്‍, കെ.നസീര്‍ ,സി.കെ നൗഫല്‍, ഹാഫിസ് എം പി മുസ്തഫ, പ്രസംഗിച്ചു.ജില്ലാ ട്രഷറര്‍ പി.എം ജൗഹര്‍ സ്വാഗതവും നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *