April 30, 2024

പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍

0
Img 20220305 061707.jpg
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷികപദ്ധതിയുടെ ഭാഗമായി വളര്‍ത്തു നായകള്‍ക്കും പൂച്ചകള്‍ക്കും സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. പദ്ധതി മാര്‍ച്ച് ഏട്ടിന് ചീക്കല്ലുര്‍ സാംസകാരിക നിലയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിക്കും. മാര്‍ച്ച് ഏട്ടിന് ചിറ്റാളൂര്‍കുന്ന് പാല്‍ ഡിപ്പോ, നടവയല്‍ മൃഗാശുപത്രി, പാടികുന്ന് അപ്പാരല്‍ പാര്‍ക്ക് , കാവടം വാട്ടര്‍ഷെഡ് ,നെല്ലിയമ്പം, ചുള്ളിപ്പുര കോളനികള്‍, വരദൂര്‍ മൃഗാശുപത്രി, എടക്കൊമ്പം, വരദൂര്‍ തരംഗിണി ക്ലബ് , വരദൂര്‍ പാല്‍ സൊസൈറ്റി, താഴെ കരണി , പാടാരിക്കുന്നു അംഗനവാടി , വള്ളിപ്പറ്റ മേലെകരണി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടക്കും. ഒമ്പതിന് വെള്ളച്ചിമൂല, അമ്പലക്കുന്ന് , മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ , കൊഴിഞ്ഞങ്ങാട് , പുളിക്കല്‍ക്കുന്ന് , ചെറുവടി , തേര്‍വാടിക്കുന്ന്, കരണി വെറ്ററിനറി സബ്സെന്റര്‍ , ചോമാടി കുറുമ കോളനി , പുതൂര്‍ വായന ശാല , അരിമുള വെറ്ററിനറി സബ്സെന്റര്‍, മുളപറമ്പത്തുകുന്ന് കനാല് റോഡ് പരിസരം എന്നീ പ്രദേശങ്ങളിലും ക്യാമ്പുകള്‍ ഉണ്ടാകും.
പേവിഷ പ്രതിരോധ കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ഹാജരാക്കി എല്ലാ വളര്‍ത്തു നായകള്‍ക്കും ലൈസന്‍സ് എടുക്കേണ്ടതാണെന്ന് പള്ളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *