May 15, 2024

കുവൈറ്റ് വയനാട് അസോസിയേഷന്‍: വിദ്യാ കിരണ്‍ 2023

0
20230610 175125.jpg
കല്‍പ്പറ്റ : കുവൈറ്റ് വയനാട് അസോസിയേഷന്‍ എല്ലാവര്‍ഷവും വയനാട് ജില്ലയിലെ നിര്‍ധനരും നിരാലംബരുമായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ പഠനോപകരണ മേള വിദ്യാ കിരണ്‍ 2023 ഇത്തവണയും വിപുലമായ രീതിയില്‍ നല്‍കുകയുണ്ടായി. കളക്ടറേറ്റില്‍ ഉള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഉച്ചയ്ക്കുശേഷം രണ്ടു മണി മുതല്‍ ആരംഭിച്ച പ്രോഗ്രാമിന് കുവൈറ്റ് വയനാട് അസോസിയേഷന്റെ മുന്‍പ്രസിഡന്റ് റംസി ജോണ്‍ സ്വാഗതം ആശംസിച്ചു. ഈ മീറ്റിംഗില്‍ കുവൈറ്റ് വയനാട് അസോസിയേഷന്റെ സ്ഥാപക പ്രസിഡണ്ടും വിദ്യാ കിരണ്‍ കണ്‍വീനറുമായ റോയി മാത്യു അധ്യക്ഷനായിരുന്നു. ഈ പരിപാടി ഉദ്ഘാടനം ചെയ്ത് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ദീപം തെളിച്ചു സംസാരിക്കുകയുണ്ടായി . കുവൈറ്റ് വയനാട് അസോസിയേഷന്റെ എല്ലാ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അവര്‍ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കിറ്റ് വിതരണവും നടത്തി . എബി പോള്‍, മിനി കൃഷ്ണ, ജോജോ ചാക്കോ, ജസ്‌ന മന്‍സൂര്‍, മേഴ്‌സി കുഞ്ഞുമോള്‍, ലെനി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഈ വര്‍ഷം കുവൈറ്റ് വയനാട് അസോസിയേഷന്‍ 130 കുട്ടികള്‍ക്ക് മുഴുവന്‍ പഠനോപകരണങ്ങളും 250 രൂപയാത്ര ബത്തേയും നല്‍കിയുണ്ടായി. സി ബി എസ് ഇ സ്റ്റേറ്റ് കലോത്സവത്തില്‍ ലൈറ്റ് മ്യൂസിക്കിന് ഫസ്റ്റ് റണ്ണറപ്പായ കുമാരി ഏഞ്ജലീന റംസി പെരിക്കല്ലൂര്‍ ന് മോമോന്റോ നല്‍കി ആദരിച്ചു. പ്രൗഢവും ലളിതവുമായ ഈ ചടങ്ങിന് വയനാട് അസോസിയേഷന്റെ ട്രഷറര്‍ അജേഷ് സെബാസ്റ്റ്യന്‍ നന്ദി അര്‍പ്പിച്ചു. ഈ വര്‍ഷത്തെ വിദ്യാ കിരണ്‍ പ്രോഗ്രാമിന് തിരശ്ശീല വീണു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *