October 5, 2024

കൽപ്പറ്റ നഗരസഭ ശുഭയാത്ര പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20230617 091500.jpg
 കൽപ്പറ്റ : കൽപ്പറ്റ നഗരസഭ 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. ഭിന്നശേഷി സഹോദരങ്ങൾക്കുള്ള മുച്ചക്രവാഹന വിതരണമാണ് ശുഭയാത്ര എന്ന പേരിൽ കൽപ്പറ്റ നഗരസഭ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ചടങ്ങിൽ വയനാട് ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് താക്കോൽദാന കർമ്മം നടത്തി. വയനാട് ജില്ല ആർടിഒ ഇ മോഹൻദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ അജിത അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി അലി അസ്ഹർ എൻ കെ സ്വാഗതവും, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അഡ്വക്കേറ്റ് ടി ജെ ഐസക്, അഡ്വക്കേറ്റ് എ പി മുസ്തഫ, സി കെ ശിവരാമൻ, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ ബിജു വി ജി, നഗരസഭ ഹെൽത്ത് സൂപ്രണ്ട് വിൻസെന്റ് കെ വി, പ്ലാന്റ് ക്ലർക്ക് ഷാനിബ് സി എ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *