നാടിന് പുസ്തകച്ചെല്ലം ഒരുക്കി ചുണ്ടേൽ ഹൈസ്‌കൂൾ
വൈത്തിരി: വായനാ ദിനത്തിൽ പുസ്തകച്ചെല്ലം ഒരുക്കി ചുണ്ടേൽ ആർ സി ഹൈസ്‌കൂൾ വേറിട്ട ആഘോഷമാക്കി. ചുണ്ടേൽ സൂര്യ പൊതുജന ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ ടൗണിലെ പാർക്കിലാണ് പുസ്ത്കച്ചെല്ലം സ്ഥാപിചത്ത. പുസ്തകച്ചെല്ലത്തിൽ ആനുകാലികങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ, പത്രം എന്നിവ നിക്ഷേപിച്ചിരിക്കും. ആർക്കും യഥേഷ്ടം വായിച്ച് തിരികെ വയ്ക്കാവുന്ന വിധമാണ് ചെല്ലം ഒരുക്കിയിരിക്കുന്നത്.1000 പുസ്തകങ്ങൾ നൽകി, സൂര്യ പൊതുജന ഗ്രന്ഥാലയം നാട്ടിൽ രൂപപ്പെടാനും വിദ്യാലയം തന്നെയാണ് കാരണമായത്. ക്ലാസ് മുറിയിലെ പാഠ പ്രവർത്തനത്തിൻ്റെ ഭാഗമായി രൂപപ്പെട്ട നാടിനൊരു ഗ്രന്ഥാലയം എന്ന സ്വപ്നത്തെ, 2018 പ്രളയത്തിനു ശേഷം മുഖ്യമന്ത്രി മുന്നോട്ടുവച്ച
” നവകേരള സൃഷ്ടി” എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികളും പിടിഎ യും ചേർന്ന് , സൂര്യ പൊതുജന ഗ്രന്ഥാലയം രൂപീകരിച്ചത്. ഇതേ വിദ്യാലയത്തിൽ പഠിക്കുമ്പോൾ അകാലത്തിൽ വിട്ടുപോയ സൂര്യ എന്ന കൊച്ചുകുട്ടിയുടെ ഓർമ്മ കൂടിയാണ് ഈ ഗ്രന്ഥാലയത്തിൻ്റെ നാമധേയത്തിനു പിന്നിൽ.
ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ വൈത്തിരി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ. ഒ. ദേവസി പുസ്തകച്ചെല്ലം നാടിന് സമർപ്പിച്ചു. പ്രധാനാധ്യാപകൻ ബേബി പീറ്റർ, പി.ടി.എ പ്രസിഡൻ്റ് വി.കെ.മൊയ്തീൻ, സൂര്യ ഗ്രന്ഥാലയം പ്രസിഡൻ്റ് എം.എം അബ്രഹാം മാഷ് , സ്റ്റാഫ് സെക്രട്ടറി സജി വി.പി, വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് റിദ്വാൻ എ, അധ്യാപകൻ റോയ്സൺ പിലാക്കാവ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ടി. ദേവദാസ് , സി.ടി .ബെന്നി, പി.ഡി മൈക്കിൾ, വി.ടി. പൗലോസ് എന്നിവർ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥി നൗഷാദ് പത്രം സമ്മാനിച്ചു.അധ്യാപകരും വിദ്യാർത്ഥികളും പൊതു സമൂഹവും മരച്ചുവട്ടിലെ വായനയ്ക്ക് ചുണ്ടയിൽ തുടക്കം കുറിച്ചു.
Leave a Reply