May 20, 2024

പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര 15ന്

0
Img 20230702 144445.jpg
കുറ്റ്യാടി:
പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര 15ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പത്രം തളത്തു നിന്നും ആരംഭിച്ച് ചൂരണി റോഡിലൂടെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടുത്ത് അവസാനിക്കും. ഇത്തവണ ഒയിസ്ക കുറ്റ്യാടി, ജെസിസ് നാദാപുരം, കുറ്റ്യാടി എം ഐ എം യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന( മോസാക്ക്) എന്നിവയുമായി സഹകരിച്ചാണ് യാത്ര. ആയിരം വിദ്യാർത്ഥികളെ മാത്രമേ ഇത്തവണ പങ്കെടുപ്പിക്കുന്നുള്ളു. ഒരു സ്കൂളിൽ നിന്നും പരമാവധി 50 വിദ്യാർഥികൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയു. വിദ്യാർത്ഥികൾ ഭക്ഷണം, ലഘു ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ കരുതണം. പ്ലാസ്റ്റിക് കവറുകൾ പരമാവധി ഒഴിവാക്കണം. ഭക്ഷണശേഷം ഉള്ള മാലിന്യങ്ങൾ വിദ്യാർത്ഥികൾ തന്നെ തിരിച്ച് കൊണ്ടുപോകണം. പങ്കെടുക്കുന്ന സ്കൂളുകൾ 7നകം 95627 34732 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.
കുറ്റിയാടിയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം മുൻ ഡിഡിഇ ഇ കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സി കെ രാജലക്ഷ്മി, കെ ദിനേശൻ, നിർമ്മല ജോസഫ്, എം ഷെഫീക്ക്, സി എം അശോകൻ, കെ പി സുരേഷ്, ജമാൽ പാറക്കൽ, ആഷോ സമം തുടങ്ങിയവർ സംസാരിച്ചു. സെഡ് എ സൽമാൻ സ്വാഗതവും ഷൗക്കത്ത് അലി എരോത്ത് നന്ദിയും പറഞ്ഞു. ഇ കെ സുരേഷ് കുമാർ (ചെയർ) സെഡ് എ സൽമാൻ (കൺ) ആയി സ്വാഗതസംഘം രൂപീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *