May 20, 2024

മണിപ്പൂരിലെ വംശഹത്യ: മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം

0
Img 20230703 192727.jpg
മാനന്തവാടി: മണിപ്പൂരിലെ വംശഹത്യയിൽ പ്രതിഷേധിച്ച് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. 
മണിപ്പൂർ സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടുമ്പോഴും ഭരണകൂട നേതൃത്വവും ഭരണഘടനാ സ്ഥാപനങ്ങളും നിശബ്ദരാകുന്നതിനെതിരെ വിശ്വാസികൾ മുദ്രാവാക്യങ്ങളുയർത്തി. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച റാലി വൈകിട്ട് 7 ഓടെ ഗാന്ധി പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മാനന്തവാടി രൂപതയുടെ വികാരി ജനറൽ ഫാ. ഡോ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് ആമുഖ സന്ദേശവും ജോസ് പള്ളത്ത് മുഖ്യ സന്ദേശവും നൽകി. എക്യുമേനിക്കൽ ഫോറം പ്രസിഡൻ്റ് ഫാ. റോയി വലിയപറമ്പിൽ, ഫാ. വില്യം രാജൻ, ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ, എം.കെ. പാപ്പച്ചൻ, അഖിൽ അലോഷ്യസ്, 
റോജസ് വെങ്ങച്ചോട്ടിൽ, ജോസ് പുന്നക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ച് കൊണ്ട് പ്രതിജ്ഞ എടുത്തു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *