May 20, 2024

ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു ; കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

0
20230706 181018.jpg
പനമരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ആരോപിച്ചു. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളും അവ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളും എല്ലാം പൊതുസമൂഹത്തിന്റെ മുന്‍പില്‍ സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്. ഈ സാഹചര്യം സൃഷ്ടിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ അന്വേഷിച്ച് നടക്കുകയും തൊഴില്‍ സാഹചര്യങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടാത്തത് കാരണം വിദേശരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പാലായനം ചെയ്യുകയാണ് . അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയും വ്യാജ ബിരുദങ്ങള്‍ സമ്പാദിച്ചും അധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ അയോഗ്യരായവര്‍ ജോലി നേടിയെടുക്കുകയും ചെയ്യുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാനും മാതൃകാപരമായി ശിക്ഷിക്കുവാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ മാനന്തവാടി രൂപത നേതൃ സമ്മേളനം ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് കെ പി സാജു അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടൊളിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കണ്‍വീനര്‍ ട്രീസ ലിസ് സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണവും യൂത്ത് കൗണ്‍സില്‍ ജനറല്‍ കോഡിനേറ്റര്‍ സിജോ ഇലന്തൂര്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ജോമോന്‍ മതിലകത്ത് എന്നിവര്‍ വിഷയാവതരണവും നടത്തി .രൂപതാ യൂത്ത് കൗണ്‍സില്‍ ജനറല്‍ കോര്‍ഡിനേറ്ററായി എബിന്‍ മുട്ടപ്പള്ളിയേയും . കോര്‍ഡിനേറ്റര്‍മാരായി നിഥിന്‍ പുരക്കുടിയില്‍, ജിജോ മംഗലം, സവിജുഅമ്പാറയില്‍,നിഥിന്‍പതിപ്പളിഎന്നിവരെയുംതിരഞ്ഞെടുത്തു.യോഗത്തില്‍ ജോണ്‍സണ്‍ തൊഴുത്തുക്കല്‍, തോമസ് പാഴുകാല, ജിജോ മംഗലം, ലൗലി, മാത്യു ചെന്നലോട് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *