May 20, 2024

വാഹന വായ്പാ പദ്ധതി

0
20230706 181942.jpg
 കൽപ്പറ്റ : കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി വാഹന വായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെ കൊമേഴ്സല്‍ വാഹനങ്ങള്‍ക്ക്) കീഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പരമാവധി 10,00,000 രൂപയാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കുവാനുള്ള ലൈസന്‍സുണ്ടായിരിക്കണം. വായ്പ തുക 5 ലക്ഷം രൂപ വരെ പലിശ നിരക്ക് 7 ശതമാനവും അതിനു മുകളില്‍ 9 ശതമാനവും. വായ്പ തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *