ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
പൊഴുതന : പൊഴുതന ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊഴുതന ടൗണിൽ പുതുതായി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷത വഹിച്ചു. ടി.വി കാണാനുള്ള സൗകര്യവും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരിക്കിയിട്ടുണ്ട്. ടി.വി യുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ് നിർവഹിച്ചു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.
സ്ഥിരം സമിതി അധ്യക്ഷ ഷാഹിന ഷംസുദ്ദീൻ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു
Leave a Reply