സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം നടത്തി
കൽപ്പറ്റ : ഭാരതീയ റിസര്‍വ് ബാങ്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിച്ചു. കല്‍പ്പറ്റയില്‍ നടന്ന ജില്ലാതല ക്വിസ് മത്സരത്തില്‍ ഇരുളം ജി.എച്ച്.എസ്.എസിലെ ആക്സ വിനോദ്, കെ.എം നിരഞ്ജന എന്നിവര്‍ ഒന്നാം സ്ഥാനവും കോട്ടത്തറ ജി.എ.ച്ച്.എസ് എസിലെ മുഹമ്മദ് അന്‍സില്‍, സഫ്വാന്‍ അനന്‍, പുളിഞ്ഞാല്‍ ജി.എച്ച്.എസിലെ വി. ഹഫ്ന ഷെറിന്‍, ആന്‍ മറിയ സ്റ്റീഫന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ക്വിസ് മത്സര വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, തിരുവനന്തപുരം ആര്‍.ബി.ഐ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബി. ശ്രീകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എം ഗണേഷ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ എന്നിവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ജില്ലയില്‍ ഒന്നാമതെത്തിയ ടീം തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കും.
Leave a Reply