May 20, 2024

എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് : ജൂലൈ 21, 22, 23 തീയതികളിൽ

0
Img 20230717 145800.jpg
കല്‍പ്പറ്റ:

സ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് മുപ്പതാമത് എഡിഷന്‍ ജൂലൈ 21, 22, 23 തീയതികളിലായി സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. ബത്തേരി മര്‍ക്കസുദ്ദഅ്‌വ ക്യാമ്പസ് പരിസരത്ത് സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് എഴുത്തുകാരന്‍ പി കെ പാറക്കടവ് ഉദ്ഘാടനം ചെയ്യുമെന്ന് എസ് എസ് എഫ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫാമിലി, ബ്ലോക്ക്, യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ എന്നീ ഘട്ടങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ച ആയിരത്തിലധികം വിദ്യാര്‍ഥികള്‍ സാഹിത്യോത്സവില്‍ മാറ്റുരക്കും. 11 വേദികളിലായി 170 മത്സരങ്ങളില്‍ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മേപ്പാടി, വെള്ളമുണ്ട എന്നീ ഡിവിഷനുകള്‍ക്കു വേണ്ടി വിദ്യാര്‍ഥികള്‍ മത്സരിക്കും.
21ന് ഉച്ചക്ക് രണ്ട് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 'സാഹിത്യം വയനാടിന്റെ വഴി അടയാളം', 'അന്ന് കവിത പ്രതിരോധമായിരുന്നു ഇന്ന്?' എന്നീ വിഷയങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക് തസ്‌ലിം കൂടരഞ്ഞി, ഇയാസ് ചൂരല്‍മല, ഫാദര്‍ ജിന്‍സണ്‍, താജ് മന്‍സൂര്‍, മുഹമ്മദ് ജൗഹരി കടക്കല്‍, സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 22ന് രാവിലെ പത്ത് മണിക്ക് എഴുത്തുകാരന്‍ പി കെ പാറക്കടവ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ മദനി സന്ദേശ പ്രഭാഷണം നടത്തും. 23ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത വയനാട് ജില്ലാ സെക്രട്ടറി ഹംസ അഹ്‌സനി ഓടപ്പള്ളം ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, അലി മുസ്‌ലിയാര്‍ വെട്ടത്തൂര്‍, കെ ഒ അഹമ്മദ്കുട്ടി ബാഖവി, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍, കെ കെ മുഹമ്മദലി ഫൈസി, ഉസ്മാന്‍ മുസ്്‌ലിയാര്‍, ബഷീര്‍ സഅദി, ലത്വീഫ് കാക്കവയല്‍, സഈദ് ശാമില്‍ ഇര്‍ഫാനി, സലാം മുസ്്ലിയാര്‍ താഞ്ഞിലോട്, ഹാരിസ് ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിക്കും.കലാസാഹിത്യ മത്സരങ്ങളും സാംസ്‌കാരിക പരിപാടികളുമായി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ പ്രമുഖ എഴുത്തുകാരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. സാഹിത്യോത്സവിന്റെ ഭാഗമായി ബുക്ക് ഫെയര്‍, വിദ്യാര്‍ഥികളുടെ കരിയര്‍ സാധ്യതകളെ പരിചയപ്പെടുത്തുന്ന എഡ്യു പ്രൊ എന്നീ പരിപാടികളും ഉണ്ടായിരിക്കും.വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് റഹമാന്‍ കാക്കവയല്‍, സെക്രട്ടറിമാരായ കെ ജമാല്‍ സുല്‍ത്താനി, വി അബി ഉക്കാശ നഈമി വെണ്ണിയോട്, യു പി ജവാദ് ഹസനി പറളിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *