മന്ത്രിമാരായ എം.ബി രാജേഷും, എ.കെ ശശീന്ദ്രനും തിങ്കളാഴ്ച ജില്ലയില്‍
കൽപ്പറ്റ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും തിങ്കളാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് വൈത്തിരി റിസോര്‍ട്ടില്‍ നടക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി ശില്‍പ്പശാല മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ കരുതലും കൈത്താങ്ങും അദാലത്ത്, പകര്‍ച്ചപ്പനി എന്നിവയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേരും. വൈകീട്ട് 3 ന് സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി ലോക്കല്‍ അസോസിയേഷനുകള്‍ നിര്‍മ്മിച്ച രണ്ട് സ്നേഹഭവനങ്ങളുടെ താക്കോല്‍ കൈമാറും. 3.30 ന് സര്‍വജ്ജന ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്യും. 4.30 ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി നിര്‍വഹിക്കും. വൈകീട്ട് 5.30 ന് മന്ത്രി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗം മിന്നു മണിയുടെ വീട് സന്ദര്‍ശിക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വൈകീട്ട് 3 ന് മാനന്തവാടി സെന്റ് കാതറിന്‍ എച്ച്.എസ്.എസ് സ്‌കൂളില്‍ എന്‍.എസ്.എസ് 'അക്ഷരതെളിമ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും സ്നേഹഭവനം താക്കോല്‍ കൈമാറലും നിര്‍വ്വഹിക്കും.
Leave a Reply