ഫ്‌ളൈ ഹൈ; പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തി
ബത്തേരി : പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ പരിശീലനത്തിനുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പദ്ധതിയായ 'ഫ്‌ളൈ ഹൈ' 2023-24 ന്റെ മുനിസിപ്പല്‍തല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന വി.എച്ച്.എസ്.എസ് സ്‌കൂളില്‍ നടന്ന പരീക്ഷ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തില്‍ ജില്ലാതല വിദഗ്ധ സമിതിയുടെ അംഗീകാരം നേടിയാണ് പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തിയത്. 322 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 120 പേര്‍ എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്.ഇ, എന്‍.ടി.എസ്.ഇ, നവോദയ, സൈനിക സ്‌കൂള്‍ തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് അര്‍ഹത നേടി. 240 മണിക്കൂര്‍ പരിശീലനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. പ്രിന്‍സിപ്പാള്‍ പി.എ അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി.എസ് ലിഷ, ടോം ജോസ്, എ.ഇ.ഒ ജോളിയമ്മ ജോസഫ്, നഗരസഭാ കൗണ്‍സിലര്‍മാരായ അസീസ് മാടാല, ബിന്ദു പ്രമോദ്, ഹൈസ്‌ക്കൂള്‍ പ്രന്‍സിപ്പാള്‍ ജിജി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply