May 20, 2024

വനിതകൾക്കായുള്ള ഏകദിന സംരംഭകത്വ ബോധവൽക്കരണ പരിപാടി

0
Img 20230806 140622.jpg
കൽപറ്റ:
ദേശീയ വനിതാ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ എൻ്റർപ്രണർഷിപ് ഡവലപ്പ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ആഗസ്റ്റ് 10 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 4 മണിവരെ കൽപറ്റ എം.ജി.ടി ഹാളിൽ വെച്ച് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അഭിവൃദ്ധിപ്പെട്ടുത്തുന്നതിനും താല്പര്യമുള്ള വനിതകൾക്കായി ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുന്ന വനിതകൾക്ക് വിവിധ സ്കീമുകൾ, ധന സഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, പദ്ധതികൾഎന്നിവ വിശദീകരിക്കും.
പങ്കെടുക്കുവാൻ താല്പര്യമുള്ള വനിതകൾ ഇതോടൊപ്പം ചേർത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുകയോ, കൽപറ്റ സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന 'ജോയിൻ്റ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ് – ജ്വാല എന്ന സംഘടനയുമായോ 04936 206036 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതുമാണ്.
രജിസ്ട്രേഷനുള്ള ലിങ്ക്:
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *