May 20, 2024

കർഷക ദിനത്തിൽ പാടത്തിറങ്ങി മേപ്പാടി ഡബ്ലിയു.എം.ഒ സ്കൂൾ വിദ്യാർത്ഥികൾ

0
20230817 195808.jpg
മേപ്പാടി : ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കൃഷിയെ കൂടുതൽ അറിയുന്നതിനും പഠനം നടത്തുന്നതിനും വേണ്ടി മേപ്പാടി ഡബ്ലിയു എം ഒ സ്കൂൾ വിദ്യാർത്ഥികൾ നെൽപ്പാടം സന്ദർശിച്ചു. നെടുമ്പാലക്കടുത്ത മാമലക്കുന്ന് എന്ന സ്ഥലത്തെ നെൽപ്പാടത്ത് എത്തിയ നൂറോളം വിദ്യാർത്ഥികൾക്ക് കർഷകർ കൃഷിയെ കുറിച്ചുള്ള കാര്യങ്ങൾ പകർന്നു നൽകി. പാരമ്പര്യ കൃഷികൾ അന്യം നിന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതുതലമുറയിൽ പെട്ട ഇത്തരം വിദ്യാർത്ഥികൾ കൃഷിയെ അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടി നടത്തുന്ന യാത്രകൾ എന്തുകൊണ്ടും പ്രശംസനീയമാണെന്ന് കർഷകർ അഭിപ്രായപ്പെട്ടു. കൃഷി ചെയ്യേണ്ട രീതികൾ കൃത്യമായി അവലംബിക്കുമ്പോൾ മാത്രമാണ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കുകയെന്നും കൃഷികളിൽ നെൽകൃഷിയുടെ പ്രാധാന്യം വളരെ വലുതാണെന്നും കർഷകർ കുട്ടികളെ ഓർമ്മപ്പെടുത്തി.
ഞാറ്റുവേല ദിനത്തിൽ കുട്ടികൾക്ക് ഞാറുനടൽ പരിശീലനം നൽകാനും കർഷകർ തയ്യാറായി.
അധ്യാപകരായ അലീസ് വാഫി,
റിജി, ബിജിഷ, ഡയാന തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *