May 20, 2024

യു ഐ ഡിയുടെ പേരില്‍ അധ്യാപക തസ്തികകള്‍ കൂട്ടത്തോടെ വെട്ടിക്കുറച്ചത് പുന:പരിശോധിക്കണം : കെ പി എസ് ടി എ

0
Img 20230821 202353.jpg
കൽപ്പറ്റ : 2023 – 24 വര്‍ഷത്തെ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ മിക്ക സ്‌കൂളുകളിലും അധ്യാപക തസ്തികകള്‍ കൂട്ടത്തോടെ നഷ്ടമായതായി കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാണിച്ചു. മതിയായ എണ്ണം കുട്ടികള്‍ ഉണ്ടായിട്ടും യു ഐ ഡി ഇല്ലെന്ന കാരണത്താലാണ് തസ്തികള്‍ നഷ്ടമായത്. മുന്‍ വര്‍ഷങ്ങളില്‍ യു ഐ ഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താന്‍പ്രധാനാധ്യാപകര്‍ സാക്ഷ്യപത്രം കൊടുത്താല്‍ മതിയായിരുന്നു .വയനാട് പോലെ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലായിട്ടുള്ള ജില്ലകളില്‍ യു ഐ ഡി ഇല്ലാത്ത രക്ഷിതാക്കള്‍ വരെയുണ്ട് . രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യു ഐ ഡി നമ്പര്‍ എടുത്തു കൊടുക്കേണ്ടത് അധ്യാപകരുടെ ബാധ്യതയായി മാറിയിരിക്കുകയാണ്.  യു ഐ ഡി ഇല്ലാത്ത കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തേണ്ട ചുമതല അധ്യാപകര്‍ക്കാണ് . ഒന്നോ രണ്ടോ കുട്ടികള്‍ക്ക് യു ഐ ഡി ഇല്ലാത്തതിനാല്‍ തസ്തികകള്‍ നഷ്ടമാകുമ്പോള്‍ ഒരു ക്ലാസില്‍ ഇരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടാകുന്നത്. ഇത് അധ്യയനത്തെ കാര്യമായി ബാധിക്കും.യു ഐ ഡി ഇല്ലാത്ത കുട്ടികളുടെ കാര്യത്തില്‍ മുന്‍ വര്‍ഷം അവലംബിച്ച രീതി തുടരണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി എസ് ഗിരീഷ്‌കുമാര്‍, എം എം ഉലഹന്നാന്‍, ടി എം അനൂപ്, എം അശോകന്‍ , എം പ്രദീപ്കുമാര്‍ , ഷേര്‍ളി സെബാസ്റ്റ്യന്‍, ബിജു മാത്യു, ജോണ്‍സന്‍ ഡിസില്‍വ , കെ ജി ബിജു,ശ്രീജേഷ് ബി നായര്‍ ,ടി ജെ റോബി, ജിജോ കുര്യാക്കോസ്, സി കെ സേതു ,ബെന്‍സ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *