May 20, 2024

രണ്ട് കിലോ കഞ്ചാവ് പിടികൂടി

0
Img 20230821 202106.jpg
ബാവലി: എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത് ചന്ദ്രനും , വയനാട് എക്സൈസ് ഇൻറലിജൻസ് ആൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും , മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി ബാവലിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ കെ എൽ 73 ഡി 6104 നമ്പർ കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സിൻ്റോ തോമസ് (39) ,കുഴിപ്പള്ളി വീട് , ബത്തേരി കബനിഗിരി എന്നയാളെ എൻ ഡി പി എസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയിൽ വയനാട് എക്സൈസ് ഇൻറലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പക്ടർ സുനിൽ. എം.കെ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ ജിനോഷ്.പി.ആർ, ജി.അനിൽകുമാർ, രാജേഷ്.വി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്.ടി.ജി, ഹാഷിം .കെ, സനൂപ്.കെ.എസ് എന്നിവർ പങ്കെടുത്തു. കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ സിൻ്റോ തോമസ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *