May 20, 2024

മോദി ഭരണകൂടം രാജ്യത്തെ വിൽക്കുന്നു: പി.എം.എ സലാം ഉജ്ജ്വലമായി സ്‌നേഹാദരവും ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും

0
Img 20230830 203222.jpg

 
കൽപ്പറ്റ: ഇന്ത്യയിലെ എണ്ണം പറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങൾ  വിറ്റുതുലച്ചും അവശേഷിക്കുന്നവ കോർപ്പറേറ്റ് ഭീമന്മാർക്ക്  തീറെഴുതിക്കൊടുത്തും മോദി ഭരണകൂടം രാജ്യത്തെ വില്ക്കുകയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ  സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി. മുസ്്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി കമ്പളക്കാട് കാപ്പിലോ (വി.പി.എസ്) ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച സ്‌നേഹാദരവും ശിഹാബ് തങ്ങൾ  അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ് മറികടക്കുകയാണ് കേന്ദ്രസർക്കാര്  രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിക്കുകയും മൗലികാവകാശങ്ങളെ നിഷേധിക്കുകയും ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുകയുമാണ് അവർ . ഇതിനെതിരെ ഏറ്റവും ശക്തമായ മറുപടി നൽകാനാവുക പൊതു തെരഞ്ഞെടുപ്പിലാണെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന്  പുറത്താക്കാന് മുഴുവന് ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി പ്രവര്ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരിപാടിയിൽ  ഖാഇദേ മില്ലത്ത് സെന്റർ  ഫണ്ട് സമാഹരണത്തിൽ  മികവ് പുലര്ത്തിയ വിവിധ കമ്മിറ്റികളെ ആദരിച്ചു. സുല്ത്താന് ബത്തേരി, മാനന്തവാടി, കല്പ്പറ്റ മുനിസിപ്പാലിറ്റികളെയും പനമരം, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, തൊണ്ടര്‌നാട്, നുല്പ്പുഴ, തരിയേട്, എടവക, തിരുനെല്ലി, മുള്ളന്‌കൊല്ലി, കോട്ടത്തറ, വെങ്ങപ്പള്ളി, മേപ്പാടി, പുല്പ്പള്ളി, പുതാടി, ചീരാല്, മീനങ്ങാടി, തവിഞ്ഞാല്, അമ്പലവയല്, നെന്മേനി, മുട്ടില് പഞ്ചായത്തുകളെയും പി.എം.എ സലാം ആദരിച്ചു. മാനന്തവാടി, കല്പ്പറ്റ, ബത്തേരി നിയോജകമണ്ഡലം കമ്മിറ്റികള്ക്കുള്ള ഉപഹാരവും അദ്ദേഹം കൈമാറി. ചടങ്ങില് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് അര്ഹത നേടിയ കെല്ലൂര്, കൈതക്കല്, കുഞ്ഞോം, കോറോം, പനമരം ഈസ്റ്റ്, വെള്ളമുണ്ട പത്താം മൈല്, പടിഞ്ഞാറത്തറ ടൗണ് ശാഖാ കമ്മിറ്റികളെയും ജില്ലയില് ക്യാമ്പയിന് ആരംഭിച്ച ആദ്യമണിക്കൂറുകളില് ക്വാട്ട പൂര്ത്തിയാക്കിയ പറളിക്കുന്ന് ശാഖയെയും ആദ്യദിവസം ക്വാട്ട പൂര്ത്തിയാക്കിയ കമ്പളക്കാട് ഈസ്റ്റ് ശാഖയെയും ചടങ്ങില് ആദരിച്ചു.
മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റാഷിദ് ഗസ്സാലി കൂളിവയല് ശിഹാബ് തങ്ങള് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര് പി. ഇസ്മായില്, മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.കെ അബൂബക്കര്, എന്.കെ റഷീദ്, റസാക് കല്പ്പറ്റ, എന്. നിസാര് അഹമ്മദ്, സി. കുഞ്ഞബ്ദുല്ല, പി.പി അയ്യൂബ്, നിയോജക മണ്ഡലം ഭാരവാഹികളായ സി.പി മൊയ്തു ഹാജി, ടി.ഹംസ, എം.എ അസൈനാര്, കെ.സി അസീസ്, സലിം മേമന, സി.കെ ഹാരിഫ്, കടവന് ഹാസം ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറല് സെക്രട്ടറി സി.എച്ച്. ഫസല്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി നസീമ, ജനറല് സെക്രട്ടറി കെ.കെ.സി മൈമൂന, എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന് കുട്ടി, സ്വതന്ത്ര കര്ഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാര് ഹാജി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പി.എം റിന്ഷാദ്, കെ.എം.സി.സി നേതാവ് സുലൈമാന് വെള്ളമുണ്ട, കണിയാമ്പറ്റ പഞ്ചായത്ത് ലീഗ് ഭാരവാഹികളായ വി.വി ഷുക്കൂര് ഹാജി, നെല്ലോളി കുഞ്ഞമ്മദ് തുടങ്ങിയവര് സംസാരിച്ചു. ജില്ലാ ലീഗ് ജനറല് സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതവും സെക്രട്ടറി കെ. ഹാരിസ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *