May 20, 2024

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് ആവശ്യം

0
Img 20230921 185339.jpg
കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് 
ജോയിന്റ് കൗണ്‍സില്‍. 
സിവില്‍ സര്‍വ്വീസ് സംരക്ഷിച്ച് നിലനിര്‍ത്തണമെന്നും ,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്നും , അഴിമതിമുക്ത സിവില്‍ സര്‍വീസ് സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2023 നവംമ്പര്‍ 1 മുതല്‍ കാസര്‍കോഡ് നിന്നും ആരംഭിച്ച് ഡിസംമ്പര്‍ 7 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണയാത്ര നവംമ്പര്‍ 6 ന് വയനാട് ജില്ലയിലൂടെ കടന്നു പോവുകയാണ്.പോകുമ്പോള്‍
ഈ ജാഥ വിജയിപ്പിക്കുന്നതിന്റെ മുന്നൊരുക്കള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ ജില്ലാ കണ്‍വന്‍ഷന്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ വി.സി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ തടഞ്ഞ് വെക്കപ്പെട്ടിരിക്കുന്ന, ശമ്പള പരിഷ്‌കരക്കുടിശിക, ക്ഷാമബത്ത കുടിശിക തുടങ്ങി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കമെന്നും , കോര്‍പറേറ്റ് പദ്ധതിയായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് ഓരോ മാസവും സംസ്ഥാനത്ത് നിന്നും കോര്‍പറേറ്റ് അക്കൗണ്ടുകളിലേക്ക് ഒഴുകുന്നത് . ക്രയവിക്രയങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ കൈകളില്‍ എത്തി പ്രദേശിക മര്‍ക്കറ്റുകള്‍ക്ക് കരുത്ത് പകരേണ്ട പണമാണ് ഇത്തരത്തില്‍ കോര്‍പറേറ്റ് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നത് . സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്ന ഇത്തരം പദ്ധതികള്‍ അടിയന്തിരായി പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കടക്കമുള്ള സമരമാര്‍ഗ്ഗങ്ങളിലേക്ക് തിരിയുമെന്നും ജോയിന്റ് കൗണ്‍സില്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *