May 20, 2024

നിപ പ്രതിരോധം ഊര്‍ജ്ജിതമാക്കും

0
Img 20231028 185130

 

 

കൽപ്പറ്റ : വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ ആന്റിബോഡിയുടെ സാന്നിദ്ധ്യമുള്ളതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കള്കട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ മാസം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് നിപ ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യങ്ങള്‍ നിലവിലില്ല. നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലെടുക്കാനും പകരുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

 

ജില്ലയില്‍ വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ എതൊക്കെയാണെന്ന് കണ്ടെത്തുന്നതിന് മാപ്പിംഗ് നടത്തും. വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും ഗുണമല്ല, ദോഷമാണുണ്ടാക്കുക എന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപുലമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തും. വനാതിര്‍ത്തികള്‍ താമസിക്കുന്നവരെ നിരീക്ഷിക്കും. അനിമല്‍ സര്‍വൈലൈന്‍സ് നടത്തും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എ.ഡി.എം എന്‍ ഐ ഷാജു, ഡി.എം.ഒ ഡോ. പി ദിനീഷ്, ഡി.പി.എം സമീഹ സെയ്തലവി വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *