September 15, 2024

ജില്ലാ സി.ബി.എസ്.ഇ ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്‍ലൈറ്റ്ന്‍ 2023 ലോഗോ പ്രകാശനം ചെയ്തു

0
Img 20231030 202209mpje2i3

കൽപ്പറ്റ : ജില്ലാ സി.ബി.എസ്.ഇ ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള എന്‍ലൈറ്റ്ന്‍ 2023 ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ലോഗോയും മാനുവലും അഡ്വ.ടി സിദ്ദിഖ് എം.എല്‍.എയില്‍ നിന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഏറ്റുവാങ്ങി. നവംബര്‍ 16, 17 തീയ്യതികളില്‍ പൂമല മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂളിലാണ് സി.ബി.എസ്.ഇ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള നടക്കുക. മേളയുടെ നടത്തിപ്പിനായി എം.എല്‍.എ മാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ഒ. ആര്‍ കേളു എന്നിവര്‍ രക്ഷാധികാരികളായി 101 അംഗ സ്വാഗത സംഘം രൂപികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് തുടങ്ങിയ ജനപ്രതിനിധികള്‍ , വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയര്‍മാന്‍മാരായ കമ്മറ്റികള്‍ രൂപീകരിച്ചു. ചടങ്ങില്‍ മെക്ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പിലും വയനാട് ജില്ലാ സഹോദയ സെക്രട്ടറിയുമായ ഡോ.സി.എ ബീന, വയനാട് ജില്ലാ സിബി എസ്.ഇ സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷിംജിത്ത് ദാമു, സി.സി.എസ്.കെ ജില്ലാ ഭാരവാഹി സി.കെ സമീര്‍, പി.ടി.എ പ്രസിഡന്റ് സിജോ മാത്യു, വൈസ് പ്രസിഡന്റ് ഫെബിന്‍ , ഐസണ്‍.കെ.ജോസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനീഷ് തോമസ് എന്നിവര്‍ പങ്കെടുത്തു. ചെറുകാട്ടൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇമ്രാന്‍ ഡിസൈന്‍ ചെയ്ത ലോഗോയാണ് പ്രകാശനം ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *