May 19, 2024

അടിയന്തിര ചികിത്സയിലെ നൂതന മാർഗ്ഗങ്ങൾ ട്രോമാകോൺ -2023 ഏകദിന ശില്പശാല സംഘടിപ്പിച്ചു

0
20231104 211138

 

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാഹിത സാഹചര്യങ്ങളിലെ നൂതന ചികിത്സാ രീതികളെ കുറിച്ചും അവലമ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള വൈദ്യ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. ആസ്റ്റർ ഇന്ത്യ എമർജൻസി മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. വേണുഗോപാൽ പി പി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഡീൻ ഡോ ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ചു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രോമാ ടീം അംഗങ്ങളായ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ അജയ് കുമാർ, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ സർഫാരാജ് ഷെയ്ഖ്, റേഡിയോളജി വിഭാഗം മേധാവി ഡോ കെവിൻ, അസ്ഥി രോഗ വിഭാഗം കൺസൾറ്റൻറ് ഡോ ഷമീർ ഇസ്മായിൽ, എമർജൻസി വിഭാഗം കൺസൾറ്റൻറ് ഡോ പോൾ പീറ്റർ, അനസ്തെഷ്യ വിഭാഗം കൺസൾറ്റൻറ് ഡോ അരുൺ അരവിന്ദ്, ഇ എൻ ടി വിഭാഗം കൺസൾറ്റൻറ് ഡോ ജോർജ് കെ ജോർജ്, ജനറൽ സർജറി വിഭാഗം കൺസൾറ്റൻറ് ഡോ ഷഫ്‌നീദ് സി എച്, ഓറൽ & മാക്സിലോ ഫേഷ്യൽ സർജൻ ഡോ പ്രദീപ്‌ എന്നിവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകി. വൈസ് ഡീൻ ഡോ എ പി കാമത്, ഡി ജി എം ഡോ ഷാനവാസ്‌ പള്ളിയാൽ എന്നിവർ ആശംസകൾ നേർന്നു. അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ അനീഷ് ബഷീർ നന്ദി പ്രകാശിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *