May 20, 2024

പൗരധ്വനി ത്രിദിന പഠന ക്യാമ്പ്

0
Img 20231109 Wa0111

നൂൽപ്പുഴ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പൗരധ്വനി പദ്ധതിയുടെ ഭാഗമായി ത്രിദിന പഠന ക്യാമ്പ് നടത്തും. ശാസ്ത്രാവബോധം സ്വതന്ത്ര ചിന്ത, മത നിരപേക്ഷത, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയ മൂല്യങ്ങള്‍ വ്യക്തികളില്‍ എത്തിച്ച് നവകേരളത്തിന് ശക്തി പകരുന്ന പദ്ധതിയാണ് പൗരധ്വനി. നവംബര്‍ 19, 20, 21 തിയതികളില്‍ നടക്കുന്ന ക്യാമ്പിന് നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി യോഗം ചേര്‍ന്നു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന പങ്കളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എ.ഉസ്മാന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി സതീശന്‍, അനില്‍.എം.സി, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി.സി, മെമ്പര്‍മാരായ എം.എ.ദിനേശന്‍, ധന്യ വിനോദ്, അനീഷ്.സി, നോഡല്‍ പ്രേരക് ഷിന്‍സി.പി.ജി, പ്രേരക്മാരായ ഷി.ജി.യു.വി, അംബുജം.ടി.വി, ജില്ലാ ഓഫീസ് സ്റ്റാഫ് പി.വി.ജാഫര്‍, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പ്രജോദ്.സി.വി എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *