കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പ്പള്ളി: 750 ഗ്രാം കഞ്ചാവുമായി മീനങ്ങാടി കൃഷ്ണഗിരി സ്വദേശിയായ അഴകല്‍തറപ്പില്‍ വീട്ടില്‍ വിഷ്ണു മോഹനെ(23) യാണ് പുല്‍പ്പള്ളി പോലീസ് പിടികൂടിയത്. പെരിക്കല്ലൂര്‍ സ്‌കൂളിനടുത്ത് വെച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസിനെ കണ്ട് പരിഭ്രമിച്ച വിഷ്ണുവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പ്പള്ളി എസ്. ഐ സുകുമാരന്‍, എ.എസ്.ഐമാരായ മോഹനന്‍, ഫിലിപ്പ്, സിവില്‍ പോലീസ് ഓഫീസറായ പ്രസാദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave a Reply