വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ സുമനസ്സുകളുടെ സഹായം തേടുന്നു

പുൽപ്പള്ളി : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശികളായ ചെറുകുന്നേല്‍ ബാബു ജോണും ഭാര്യ ഷിജിയുമാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ചെറ്റപ്പാലത്ത് റോഡിനരികിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരേയും വാഹനം ഇടിച്ചുതെറിപ്പിച്ചത്. ബാബുവിന് കാലുകള്‍ക്കും തോളെല്ലിനും വാരിയില്ലുകള്‍ക്കും ഒന്നിലേറെ ഒടിവുകളും നട്ടെല്ലിന് നാല് പൊട്ടലുമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. ഇതുവരെ നടക്കുവാനോ പരസഹായം കൂടാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യുവാനോ കഴിഞ്ഞിട്ടില്ല.
State Bank of India
Kappiset Branch
A/ C NO: 42370737517.
IFSC : SIBN0008786.



Leave a Reply