May 20, 2024

സ്ത്രീശക്തി സംഗമം 19ന് കൽപ്പറ്റയിൽ

0
20231117 163922

കൽപ്പറ്റ :മഹിളാ സമന്വയ വേദിയുടെ സ്ത്രീശക്തി സംഗമം കൽപ്പറ്റയിൽ നടക്കുമെന്ന്ബന്ധപ്പെട്ടവർ വയനാട് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാരതത്തിന്റെ ജനസംഖ്യയിൽ 50% വരുന്ന സ്ത്രികൾ ഈ കാലഘട്ടത്തിന്റെ പലതരത്തിലുള്ള പ്രശ്‌നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിന് ഒരുപരിഹാരം തേടുന്നതിന്റെ ഭാഗമായി കുടുംബത്തിൻ്റെ അടിത്തറയായ അമ്മമാരെ കേന്ദ്രീകരിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളിലെ വനിത സംഘടനകൾ ഒന്നിച്ചുചേർന്ന് മഹിള സമന്വയവേദി രൂപീകരിച്ചിട്ടുണ്ട്. കൂട്ടായ്‌മയിലൂടെ സംസ്ഥാനത്ത് ജില്ലകൾ തോറും സ്ത്രീശക്തി സംഗമം, സ്ത്രീകളുടെ സമ്മേളനങ്ങൾ എന്നിവ നടത്തിവരുന്നു. വയനാട് ജില്ലയിലും നവംബർ 19 ഞായറാഴ്‌ച 10 മണി മുതൽ 3.30 വരെചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ പരിപാടി നടത്തും.

പരിപാടിയുടെ നടത്തിപ്പിനായ് 105 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. സ്ത്രീശാക്തിസംഗമം ജില്ലാ അദ്ധ്വക്ഷ. ഡോ. അജിത സഞ്ജയ് വാസുദേവ് (അമൃത ഹോസ്‌പിറ്റൽ കൈനാട്ടി)അധ്യക്ഷത വഹിക്കും. മാനന്തവാടി അമൃതാനന്ദമയി ആശ്രമം മഠാധിപതി ബ്രഹാമചാരിണി ദീക്ഷിതാം മൃത ചൈതന്യ ഉദ്ഘാടനം നിർവഹിക്കും .

മഹിള സമന്വയ സംസ്ഥാന സംയോജക അഡ്വക്കറ്റ് അഞ്ജനാ ദേവി ഭാരതീയ സ്ത്രീ സങ്കല്പം എന്ന വിഷയത്തിൽ സംസാരിക്കും.

ബി.എം.എസ് സ്റ്റേറ്റ് സെക്രട്ടറി ചന്ദ്രലതടീച്ചർ രാഷ്ട്രപുരോഗതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും.ഡോ. ലക്ഷ്‌മി വിജയൻ സിന്ധു ഐരവീട്ടിൽ

എം. ശാന്തകുമാരി ടീച്ചർ, മഹിള ഐക്യവേദി സംസ്ഥാന അദ്ധ്വക്ഷ . ബിന്ദുമോഹൻ തുടങ്ങിയ പ്രഗൽഭരായ വനിതകൾ വിഷയത്തെ കുറിച്ച് സംസാരിക്കും. വയനാടിന്റെ മണ്ണിൽ അമ്മമാരെ കർമ്മോസുകരാക്കുക എന്നതാണ് ഈ സമ്മേളനത്തിൻ്റെ അത്യന്തികലക്ഷ്യം.രമണി ശങ്കർ (ജില്ലാ സംയോജക). കെ. പി. പത്മിനി രവിന്ദ്രൻ (ജില്ല ഉപ അദ്ധ്വക്ഷാ)നളിനി വേണുഗോപാൽ (ഉപ അദ്ധ്യക്ഷാ)ശാന്തി ഗോവിന്ദ് (ഉപ അദ്ധ്യക്ഷാ) തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *