സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം; മികച്ച പ്രകടനവുമായി പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂള്‍

ബത്തേരി: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനവുമായി
പൂമല സെന്റ് റോസല്ലോസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂള്‍. കേള്‍വി പരിമിതിയുളളവരുടെ വിഭാഗത്തിലാണ് റോസല്ലോസിലെ വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 50ല്‍ 50 പോയിന്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 50ല്‍ 46 പോയിന്റ് നേടി രണ്ടാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നാടോടിനൃത്തം, സംഘനൃത്തം എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. എച്ച്.എസ് നാടോടി നൃത്തത്തില്‍ എസ്. കൃഷ്ണപ്രിയ, എച്ച്എസ് വിഭാഗത്തില്‍ അക്‌സന വര്‍ഗീസ് എന്നിവര്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച്എസ് സംഘനൃത്തത്തില്‍ പി.ബി. ശ്രീവിദ്യയും സംഘവും എച്ച്.എസ്.എസ് വിഭാഗത്തില്‍ അമൃത ബിനീഷും സംഘവും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എച്ച്എസ് മൂകാഭിനയത്തില്‍ സായന്തും സംഘവും രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗം എ ഗ്രേഡും നേടി. എച്ച്.എസ് മോണോ ആക്ടില്‍ എന്‍.കെ. മുഹമ്മദ് ഫിനാസ് രണ്ടാം സ്ഥാനവും എച്ച്.എസ്.എസ് വിഭാഗത്തില്‍ എം.ബി. ഉത്തര നായര്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. എച്ച് എസ്എസ് ഒപ്പനയില്‍ എ ഗ്രേഡും രണ്ടാം സ്ഥാനവും ഹൈസ്‌കൂള്‍ മൂകാഭിനയത്തില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. അധ്യാപിക സോളി സെബാസ്റ്റ്യനാണ് മോണോ ആക്റ്റും മൂകാഭിനയവും പഠിപ്പിക്കുന്നത്. സമീര്‍ മേപ്പാടിയാണ് നൃത്താധ്യാപകന്‍.



Leave a Reply