ബസ് ഡേ ആചരിക്കും
മാനന്തവാടി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ നാളെ (നവംബർ 20) ബസ് ഡേ ആചരിക്കും. നിലവിലെ ബസുകളുടെ സമയക്രമവും ഓവര്‍ ലാപ്പും ഒഴിവാക്കി സര്‍വിസ് കാര്യക്ഷമമാക്കുന്നതോടൊപ്പം സമയബന്ധിതമാകാതെയും, അനധികൃതമായും സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളും ടാക്‌സികളും കണ്ടെത്തി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ബസ്‌ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡിന് മുമ്പ് നിര്‍ത്തി വെച്ച സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും പ്രതീക്ഷിത വരുമാനത്തിലേക്ക് എത്തിക്കാന്‍ സര്‍വീസുകള്‍ക്ക് സാധിച്ചിട്ടില്ല. പൊതുജന സഹകരണത്തോടെ നടത്തുന്ന ബസ്‌ഡേയുടെ ഉദ്ഘാടനം ബസ് സ്റ്റാന്‍ഡില്‍ വെച്ച് 10 മണിക്ക് നടക്കും. ഓ.ആര്‍ കേളു എം.എല്‍.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ രത്‌നവല്ലി, പ്രിന്‍സ് എബ്രഹാം, വിവിധ വ്യാപാര-ട്രേഡ്-രാഷ്ട്രീയ സംഘടനാ നേതാക്കള്‍ തുടങ്ങിയവർ സംസാരിക്കും.
Leave a Reply