ദേശീയ പ്രകൃതി ചികിത്സാ ദിനാചരണം സംഘടിപ്പിച്ചു

പൂക്കോട് :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ പ്രകൃതി ചികിത്സാ ദിനം പൂക്കോട് ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു.പണിയ, കാട്ടു നായ്ക്ക,ഊരാളി കുറിച്യ,കുറുമ, അടിയ ഗോത്ര വിഭാഗത്തിലെ 160 കുട്ടികൾ പങ്കെടുത്തു.പോഷൻ പോസ്റ്റർ പ്രദർശനവും,ബോധവൽക്കരണ ക്ലാസ്സും,യോഗ പരിശീലനവും,മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കൗൺസിലർ സിറിൽ സ്വാഗത പ്രസംഗം നടത്തി.ഹെഡ് മാസ്റ്റർ ആത്‍മാ റാം ഉത്ഘാടകൻ ആയ ചടങ്ങിൽ സീനിയർ സൂപ്രണ്ട് സിന്ധു അധ്യക്ഷ പ്രസംഗം നടത്തി.ഡോ വന്ദന വി. ടി, ഡോ അരുൺ ബേബി, ഡോ വന്ദന വിജയൻ എന്നിവർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഡോ:ഷിംന മോൾ യോഗ പരിശീലന നൽകി. ഇതോടൊപ്പം സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങൾ നൽകി.കീർത്തന നന്ദി പ്രകാശിപ്പിച്ചു.



Leave a Reply