ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന് പുതിയ നേതൃത്വം

കല്‍പ്പറ്റ: താമരശേരി ചുരം ബദല്‍ പാത നിര്‍മാണം ഉടന്‍ നടത്തണമെന്ന് മുട്ടിലില്‍ നടന്ന ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫോട്ടോഗ്രഫി മേഖലയുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജു അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തു മെമ്മോറിയല്‍ ഫോട്ടോഗ്രഫി അവാര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ജോണ്‍സനും സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ് സംസ്ഥാന സെക്രട്ടറി സജീഷ് മണിയും വിതരണം ചെയ്തു. അഷറഫ് കൊട്ടാരം, ജോയ് ഗ്രെയ്‌സ്, എം. പ്രശാന്ത്, കെ.എം. നൂര്‍ഷീബ, ഭാസ്‌കരന്‍, ഷോബിന്‍, സത്യേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. രാഘവന്‍ ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ചു ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി പി.ജി. അനീഷ് സ്വാഗതവും ട്രഷറര്‍ എം.കെ. സോമസുന്ദരന്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെകട്ടറി എ.സി. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വി.വി. രാജു അധ്യക്ഷത വഹിച്ചു. സജീഷ് മണി സംഘടനാ റിപ്പോര്‍ട്ടും ജോയ് ഗ്രെയ്‌സ് ബൈലോയും അവതരിപ്പിച്ചു. ഭാരവാഹികളായി ബിനോജ് മാത്യു(പ്രസിഡന്റ്), എം.കെ. സോമസുന്ദരന്‍(സെക്രട്ടറി), കെ.കെ. ജേക്കബ്(ട്രഷറര്‍), ജോയ് ഗ്രെയ്‌സ്, പി.ജെ. അനീഷ്(സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.



Leave a Reply